താൾ:Aarya Vaidya charithram 1920.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൨] ഹിന്തുക്കളുടെപ്രാചീനപരിഷ്കാരം ൧൯

രുന്നതായി പ്രാചീനസംസ്കൃതപുസ്തകങ്ങളിൽ പ്രസ്താവിച്ചിരിക്കുന്നതു നാം കാണുന്നുണ്ടല്ലൊ. കാലുകൾ മുറിഞ്ഞുപോയവൎക്കു ശസ്ത്രവൈദ്യന്മാർ അവിടെ "ഇരിമ്പുകൊണ്ടുള്ള കാലുകൾ--ആയസീം ജംഘാം--(ഋഗ്വേദം,1. ൧൧൬,൧൫ നോക്കുക) പകരം വെച്ചുകെട്ടുകയും, കണ്ണുകൾ പോയ്പായവൎക്കു ആ സ്ഥാനത്തു കൃത്രിമനേത്രങ്ങൾ ഉണ്ടാക്കിവെക്കുകയും (ഋഗ്വേദം,1. ൧൧൬,൧൬) പതിവായിരുന്നു. സൈനികശസ്ത്രവൈദ്യന്മാർ, ഭടന്മാരുടെ ശരീരങ്ങളിൽ തറയ്ക്കുന്ന ശരങ്ങളും മറ്റും ബഹുവശതയോടുകൂടി എടുത്തുകളയുകയും, മുറികൾ ക്ഷണത്തിൽ വെച്ചുകെട്ടുകയും ചെയ്തിരുന്നു. അശ്വികൾ പൂഷാവിന്നു പുതിയ പല്ലുകളുണ്ടാക്കിക്കൊടുത്തതും, ഭാൎഗ്ഗവന്നു പുതിയ കണ്ണുകൾ വെച്ചതും, ചന്ദ്രമസ്സിന്റെ ക്ഷയം മാറ്റിക്കൊടുത്തതും മറ്റും പ്രസിദ്ധപ്പെട്ട സംഗതികളാണല്ലോ. ഇതൊന്നുമല്ലാതെ വേറെയും അനേകം അത്യത്ഭുതപ്രയോഗങ്ങൾ അശ്വികൾ ചെയ്തതുകൊണ്ട് അവരുടെ സമന്മാരായ എല്ലാ ദേവന്മാരും അവരെ വളരെ ബഹുമാനിച്ചു പോന്നു എന്നു മാത്രമല്ല, ലോകനാഥനായ ഇന്ദ്രനും കൂടി ആയുൎവ്വേദം പഠിക്കേണമെന്ന് ആഗ്രഹം ജനിച്ചതിനാൽ അദ്ദേഹം അവരിൽനിന്ന് അതിനെ ഗ്രഹിക്കുകയും ചെയ്തു.

ഇന്ദ്രൻ പിന്നെ ആ ശാസ്ത്രത്തെ തന്റെ ശിഷ്യനായ ആത്രേയമഹൎഷിക്ക് ഉപദേശിച്ചു. അദ്ദേഹം തന്റെ പേർവെച്ചു പലഗ്രന്ഥങ്ങളും എഴുതീട്ടുള്ളതിൽ "ആത്രേയസംഹിത" ഇവിടെ പ്രസ്താവയോഗ്യമായ ഒരു പുസ്തകമാകുന്നു. അതിൽ എല്ലാംകൂടി അഞ്ചു ഭാഗങ്ങളും, ൪൬,൫00 ശ്ലോകങ്ങളും ഉണ്ട്. ഹിന്തുവൈദ്യശാസ്ത്രത്തിൽ പ്രമാണമായി ഗണിക്കപ്പെടുന്ന അതിപ്രാചീനന്മാരിൽ ഒരാളാകുന്നു ഈ ആത്രേയൻ. അനന്തരകാലീനന്മാരായ പല ഗ്രന്ഥകാരന്മാരും ഇദ്ദേഹത്തിന്റെ കൃതിയെ അടിസ്ഥനമാക്കീട്ടാണു ഗ്രന്ഥങ്ങളെഴുതീട്ടൂള്ളത്. അദ്ദേഹത്തിന്റെ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/34&oldid=155649" എന്ന താളിൽനിന്ന് ശേഖരിച്ചത്