യം ൧ | ഹിന്തുക്കളുടെപ്രാചീനപരിഷ്കാരം | ൻ |
ന്നാണവർ പറയുന്നത്. അനവധി കാലത്തോളമായിട്ട്, അതിനെ അച്ഛനിൽനിന്നു മകനും, ഗുരുവിൽനിന്നു ശിഷ്യനും കൈമാറിക്കൊടുത്തു വരികയാണു പതിവ്. അതുകൊണ്ട് ഹിന്തുക്കൾ, ഭൂലോകത്തുള്ള എല്ലാ ജ്ഞാനവും, സൎവ്വവിദ്യകളുടേയും ഈശനും (ഈശാന: സർവ്വവിദ്യാനാം-യജുൎവ്വേദം), സകലജ്ഞാനത്തിന്റേയും ഉല്പത്തിസ്ഥാനവും ആയ പരബ്രഹ്മത്തിൽനിന്നുണ്ടായതെന്നു സിദ്ധാന്തിക്കുന്നു. അതിന്നനുസരിച്ച് ഏതു സിദ്ധാന്തത്തെയും, ഒന്നെങ്കിലോ അത് അവരുടെ വേദത്തിൽ വിഹിതമാണെന്നു സാധിക്കുകയോ, അല്ലെങ്കിൽ പണ്ടെക്കുപണ്ടേ നടപ്പുള്ളതാണെന്നു തെളിയുകയോ ചെയ്യാതെ ഒരിക്കലും അവർ കൈക്കൊള്ളുകയില്ല. ഇങ്ങിനെ അവരുടെ തത്വാൻവേഷണരീതി പുതിയ കൂട്ടരിൽ നിന്നു തുലോം വ്യത്യാസപ്പെട്ടിരിക്കുന്നു. ഇപ്പോഴത്തെ കൂട്ടരാകട്ടെ, സ്വബുദ്ധിയെ മാത്രം പ്രമാണിച്ച് ഒരു സിദ്ധാന്തം കണ്ടുപിടിക്കുകയും, അത് അതാതു ശാസ്ത്രത്തിന്റെ പരമാവധിയിലെത്തുന്നതുവരെ അതാത് അഭിവൃദ്ധിപദവിയിലൊക്കെ പരീക്ഷിക്കപ്പെടേണ്ടിവരികയും ആണല്ലൊ ചെയ്യുന്നത്.
വേദങ്ങൾ-ഋക്ക്, യജുസ്സ്, സാമം, അഥൎവ്വം ഇങ്ങിനെ നാലാകുന്നു. ഇന്ത്യയിലെ പരിശുദ്ധമായ ജ്ഞാനത്തെ കൈവശംവെച്ചുകൊണ്ടിരിക്കുന്ന ബ്രാഹ്മണർ, അവർക്കായി പ്രകാശിതങ്ങളായ ഈ ഗ്രന്ഥങ്ങളുടെ നിത്യത്വം സ്ഥാപിക്കുവാൻ കൊണ്ടുവരുന്ന പലവിധത്തിലുള്ള ന്യായങ്ങൾ ഇവിടെ എടുത്തു പ്രതിപാദിച്ചു സമയം കളയുന്നില്ല. ശരിയായ കാലവിഭാഗങ്ങളാൽ കാലത്തെ ഗണിക്കുന്നതിലും, വളരെ പണ്ടുകഴിഞ്ഞ ഓരോ കാൎയ്യങ്ങളുടെ സമയം ക്ളിപ്തപ്പെടുത്തുന്നതിലും പാശ്ചാത്യന്മാരുടേയും പൗരസ്ത്യന്മാരുടേയും അഭിപ്രായങ്ങൾ തുലോം വ്യത്യാസ പ്പെട്ടിരിക്കുന്നു എന്നുമാത്രം പറഞ്ഞാൽ മതിയാവുന്നതാണു. ക്രിസ്തുവിന്നു മൂവ്വായിരം കൊല്ലങ്ങൾക്കുമുമ്പു ഭൂപൃഷ്ഠത്തിൽ മനുഷ്യജാതിയേ