താൾ:Aarya Vaidya charithram 1920.pdf/224

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൧൨] സമാപ്തി ൨oനു

രിക്കാം. പക്ഷേ, അതിൽ കുറച്ചേ ഉള്ളു എങ്കിലും ഏതാനും ചില നല്ല ഭാഗങ്ങളും കാണാതിരിക്കുകയില്ല. ഈ രണ്ടു ശാസ്ത്രങ്ങളുടേയും ഉദ്ദേശ്യവും പ്രയോജനവും ഒന്നുതന്നെയാണ്. രോഗത്തെ ശമിപ്പിക്കുകയും വേരറുത്തു കളയുകയും ചെയ്യുന്ന വസ്തുവാണു ശരിയായ ഔഷധമെന്നും, അങ്ങിനെ ചെയ്യുന്നവനാണ് ശരിയായ വൈദ്യനെന്നുമാകുന്നു ചരകൻ പറഞ്ഞിട്ടുള്ളത്. എന്നാൽ പാശ്ചാത്യന്മാരുടേയും, പൗരസ്ത്യന്മാരുടേയും വൈദ്യശാസ്ത്രങ്ങൾ രണ്ടും തമ്മിൽ രഞ്ജിപ്പോടുകൂടി കൈപിടിക്കുകയും, തരമുള്ളതിലൊക്കെ യോജിച്ചു നടക്കുകയും ചെയ്യേണ്ടതാണു. ഇതു രണ്ടും വിരോധികളായിട്ടല്ലാതെ സ്നേഹിതന്മാരായിട്ടാണ് തമ്മിൽ കൂട്ടിമുട്ടേണ്ടത്. ഇപ്പോഴത്തെ സ്ഥിതിക്കു കിഴക്കൎക്കു പാശ്ചാത്യന്മാരിൽനിന്നു പലതും പഠിക്കുവാനുണ്ട്. എന്നാൽ പാശ്ചാത്യന്മാർക്കും, അവർ വേണമെന്നു വിചാരിക്കുന്നപക്ഷം, കിഴക്കരിൽ നിന്നു ചിലതൊക്കെ പഠിക്കുവാനുണ്ടാകാതിരിക്കുകയില്ല. ഇന്ത്യയിലെ വൈദ്യശാസ്ത്രം അത്യുച്ചസ്ഥിതിയിൽ ഇരുന്നിരുന്ന കാലത്ത് അത് നേരിട്ടോ മറ്റൊരു വഴിക്കൊ പാശ്ചാത്യവൈദ്യ ശാസ്ത്രത്തിന്റെ ആദ്യത്തെ വളർച്ചക്കു സഹായിച്ചിട്ടുണ്ടെങ്കിൽ പാശ്ചാത്യശാസ്ത്രം ഹിന്തുശാസ്ത്രത്തിന്ന് ഇങ്ങോട്ടും കഴിയുന്ന സഹായമൊക്കെ ചെയ്തുകൊടുത്ത തന്റെ കൃതജ്ഞത കാണിക്കുന്നതു ഭംഗിയായിരിക്കും. എന്നല്ല, ഇത് (ഹിന്തുവൈദ്യശാസ്ത്രം) ഇപ്പോൾ കുറെ അധികം പ്രായം ചെന്നതും, തക്കതായ രക്ഷയൊന്നുമില്ലാത്തതു കൊണ്ടു ചാവാൻ ഭാവിക്കുന്നതുമാണല്ലൊ. ഏതായാലും ഹിന്തുവൈദ്യശാസ്ത്രം നശിക്കാതെ രക്ഷിക്കുകയും, അതിൽ തത്ത്വാന്വേഷണം നടത്തുകയും ചെയ്യേണ്ടതിന്നു തക്ക യോഗ്യത അതിന്നുണ്ടെന്നു പറയാതെകഴിയില്ല. ഈ വിഷയത്തിൽ പക്ഷപാതരാഹിത്യത്തോടും അനുകമ്പയോടും കൂടി ആലോചിച്ചു വേണ്ടതു പ്രവർത്തിക്കുക എന്നതു യൂറോപ്യ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/224&oldid=155622" എന്ന താളിൽനിന്ന് ശേഖരിച്ചത്