താൾ:Aarya Vaidya charithram 1920.pdf/220

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൧൨] സമാപ്തി ൨൦൫


ഞ്ഞിട്ടുള്ളത് ഇങ്ങിനെയാണു:-- "നാം നമ്മുടെ കിഴക്കൻ സാമ്രാജ്യത്തിൽ, യൂറോപ്യന്മാരുടെ ഉൽകൃഷ്ടമായ ബലത്തിന്റേയും ബുദ്ധിയുടെയും മുമ്പിലെത്തുമ്പോൾ അലിഞ്ഞുപോകുന്നതായ ഒരുവക അപരിഷ്കൃതവൎഗ്ഗക്കാരോടല്ല കൂട്ടിമുട്ടീട്ടുള്ളത്. പിന്നെയോ, നമ്മുടെ പൂൎവ്വന്മാർ ശുദ്ധമേ കാടന്മാരായിരുന്ന കാലത്തുതന്നെ വലിയൊരു പരിഷ്കൃതാവസ്ഥയിലെത്തിയിരുന്നതും, ഇംഗ്ലീഷുകാർ എന്ന ശബ്ദംകൂടി ഉണ്ടാകുന്നതിന്നും അനവധി നൂറ്റാണ്ടുകൾക്കുമുമ്പുതന്നെ കടഞ്ഞെടുത്തു പരിശുദ്ധമായ ഒരു ഭാഷയും, പരിഷ്കൃതമായ ഒരു സാഹിത്യവും, ഗഹനമായ ഒരു തത്ത്വശാസ്ത്രപദ്ധതിയും ഉണ്ടാക്കീട്ടുള്ളതുമായ ഒരു ജനസമുദായത്തിന്റെ ഇടയിലാണു നാം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്." യാതൊരു തെറ്റിദ്ധാരണയും സിദ്ധാന്തവും കൂടാതെ ഈ വിഷയത്തെക്കുറിച്ചു ശരിയായി ആലോചിക്കുന്ന പക്ഷം, പാശ്ചാത്യന്മാർ ഇപ്പോൾ എത്ര അധിക പരിഷ്കൃതന്മാരായിത്തീർന്നിട്ടുണ്ടെങ്കിലും, അവർക്ക് ഇനിയും പൗരസ്ത്യന്മാരിൽനിന്നു പുതുതായി പലതും പഠിക്കുവാനുണ്ടെന്നുള്ളതിന്നു യാതൊരു സംശയവുമില്ല. ഇന്ത്യക്കാൎക്കു വളരെ ഭ്രമമുള്ള അത്യുക്തി അതിശയോക്തി മുതലായതും, അവരുടെ ശാസ്ത്രങ്ങളെല്ലാം ഈശ്വരനിൎമ്മിതങ്ങളാണെന്നു സാധിക്കുവാനും, അവരുടെ മഹാപുരുഷന്മാരെ ദിവ്യന്മാരാക്കി കല്പിക്കുവാനും അവൎക്കുള്ള പ്രത്യേകവാസനയും ഒഴിച്ചാൽ തന്നെ ഹിന്തുവൈദ്യശാസ്ത്രം ആകെക്കൂടി പാശ്ചാത്യശാസ്ത്രത്തോടു കിടപിടിക്കുമെന്നാണു ഈ രണ്ടു ശാസ്ത്ര പദ്ധതികളും പഠിച്ചു പരിചയിക്കുവാനിടവന്നിട്ടുള്ളവർ അഭിപ്രായപ്പെടുന്നത്. ഈ രണ്ടുശാസ്ത്രങ്ങളും തമ്മിൽ യോജിക്കുന്നതായി പല സംഗതികളുമുണ്ട്. പിന്നെ ചില വിഷയങ്ങളിൽ ആദ്യം വ്യത്യാസമുണ്ടെന്നു തോന്നിയാലും, ഒടുക്കം അതൊക്കെ കേവലം യോജിക്കുന്നതായും കാണാം. എങ്ങിനെയെന്നാൽ, ഹിന്തുക്കളുടെ വാതരോഗ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/220&oldid=155618" എന്ന താളിൽനിന്ന് ശേഖരിച്ചത്