താൾ:Aarya Vaidya charithram 1920.pdf/219

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨0ർ ആൎവൈദ്യചരിത്രം [അദ്ധ്യാ

കൈവശമാക്കി. ഇങ്ങിനെ മഹാരാഷ്ട്രക്കാരുടെ അധികാരശക്തികൂടി നശിച്ചതു മുതൽക്കാണു നാട്ടുവൈദ്യം വേണ്ടതുപോലെയുള്ള സഹായം കിട്ടാതെ തീരെ ക്ഷയിക്കുവാൻ തുടങ്ങിയത്. ഇംഗ്ലീഷുകാർ ഇന്ത്യയിൽ വന്നതുതന്നെ, ഹിന്തുവൈദ്യശാസ്ത്രം കേവലം ദുൎവ്വൈദ്യസമ്പ്രദായമാണെന്നും, അവരുടെ വൈദ്യഗ്രന്ഥങ്ങളൊക്കെ ശുദ്ധമേ വിഡ്ഢിത്വമായിട്ടുള്ളതാണെന്നും മുൻകൂട്ടി ആലോചിച്ചുറച്ചിട്ടാണു. അവർ ഇവിടെ അവരുടെ സമ്പ്രദായത്തിലുള്ള ആസ്പത്രികളും വൈദ്യപാഠശാലകളും സ്ഥാപിച്ചു. ഇതു നമുക്കു വിലമതിക്കുവാൻ പാടില്ലാത്ത ഒരു അനുഗ്രഹമാണെന്നുള്ളതിന്നും സംശയമില്ല. എങ്കിലും ഇവർ നാട്ടുവൈദ്യത്തെ അത്യന്തം നിന്ദയോടുകൂടിയാണു വിചാരിച്ചുപോരുന്നത്. ഇതിന്നു പകരമായി ഇന്ത്യക്കാരും, ഇതരരാജ്യക്കാരുടെ ഏതൊരു സാധനത്തെക്കുറിച്ചും അവർക്കു സ്വഭാവേന തന്നെ അനിഷ്ടമുള്ളതുകൊണ്ട് ഇവരുടെ ഈ കീറുക, മുറികെട്ടുക മുതലായതെല്ലാം പാശ്ചാത്യവൈദ്യശാസ്ത്രത്തിന്റെ 'ഹരിഃശ്രീ' മാത്രമേ ആയിട്ടുള്ളൂ എന്നും വെച്ചു സമാധാനിച്ചിരിക്കുകയാണു.

------:0:------



പന്ത്രണ്ടാം അദ്ധ്യായം

സമാപ്തി

ഇംഗ്ലീഷുകാർ ലോകത്തിൽ ഏറ്റവും അഭിവൃദ്ധിയെ പ്രാപിച്ചുവരുന്ന ജനസമുദായങ്ങളുടെ കൂട്ടത്തിൽ ഒന്നാണെന്നു ധരിക്കുവാൻ ഹിന്തുക്കൾക്കു മനസ്സുവരികയും, അതുപോലെ സർ മോണിയർ മോണിയർ-വില്യംസിന്റെ വാക്കുകളെ ഇംഗ്ലീഷുകാർ ഓൎമ്മവെക്കുകയും ചെയ്താൽ രണ്ടുഭാഗത്തുമുള്ള തെറ്റിദ്ധാരണ മിക്കതും നീങ്ങിപ്പോകുവാനിടയുണ്ട്. മോണിയർ വില്യംസ് പറ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/219&oldid=155616" എന്ന താളിൽനിന്ന് ശേഖരിച്ചത്