താൾ:Aarya Vaidya charithram 1920.pdf/218

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൧൧] വൈദ്യശാസ്ത്രത്തിന്നുസംഭവിച്ചമാറ്റങ്ങൾ ൨൦൩


തു ക്രിസ്താബ്ദം 1512-ൽ ബീവാബിങ്ഖാസ്ഖാൻ ഉണ്ടാക്കിയ 'മാദൻ ഉസ്വഷിഫ് ാ-ഇ-സിക്കണ്ഡർ' എന്ന ഗ്രന്ഥവും, മഹമ്മദ് മോമിൻ എഴുതിയ 'തുഫ് ാത്-അൾ-മമ്മിനിൻ' എന്ന പുസ്തകവും വൈദ്യവിഷയത്തിൽ അറബിഭാഷയിലും സംസ്കൃതത്തിലുമുള്ള അനേകം പ്രമാണഗ്രന്ഥങ്ങളിൽ നിന്ന് എടുത്തെഴുതീട്ടുള്ളതാണു. ക്രിസ്താബ്ദം 1658-ൽ അറംഗസീബിന്റെ കൊട്ടാരവൈദ്യനായിരുന്ന മഹമ്മ്ദ് ആക്ബർ ആർസെനി എന്ന ആൾ തന്റെ 'കാരബാദൈൻ കാദരി' എന്ന ഗ്രന്ഥത്തിലൊ സംസ്കൃതത്തിലുള്ള വൈദ്യശാസ്ത്രഗ്രന്ഥത്തിൽനിന്ന് ആവശ്യമുള്ള പലേ യോഗങ്ങളൂം നേരേ പകൎത്തെഴുതീട്ടുണ്ട്. ഇങ്ങിനെ അതിന്റെ അധഃപതനകാലത്തു കൂടി ഹിന്തുവൈദ്യശാസ്ത്രത്തെ അതിന്റെ വിരോധികളായ മഹമ്മദീയർ അവശ്യം ബഹുമാനിക്കേണ്ടിവന്നതായി കാണുന്നുണ്ട്.

പേഷവന്മാർ രാജാധികാരികളായിത്തീർന്നകാലത്തു (ക്രിസ്താബ്ദം 1715-1818) ഹിന്തുവൈദ്യശാസ്ത്രം വീണ്ടും നന്നായിത്തീരുവാനുള്ള ലക്ഷണങ്ങൾ കണ്ടുതുടങ്ങി. ഈ പേഷവമാർ ഉത്തമബ്രാഹ്മണവംശത്തിൽ ജനിച്ചവരായതുകൊണ്ടു സ്വരാജ്യത്തെ വിദ്യാഭ്യാസത്തിന്റേയും പാണ്ഡിത്യത്തിന്റേയും പ്രചാരത്തിന്നു തങ്ങൾക്കു കഴിയുന്നേടത്തോളമൊക്കെ ശ്രമിച്ചിരുന്നു. രാജ്യത്തുള്ള സകലവിദ്വാന്മാരും അവരുടെ രാജധാനികളിൽ ചെല്ലുകയും, അവിടെ അവരെ വേണ്ടതുപോലെ സൽക്കരിക്കുകയും പതിവായിരുന്നു. പ്രായേണ വൈദ്യശാസ്ത്രത്തിലുള്ള വിസ്തീർണ്ണങ്ങളായ പൂർവ്വഗ്രന്ഥങ്ങളുടെ സംഗ്രഹങ്ങളായി ഇയ്യിടയിലുണ്ടായിട്ടുള്ള ചില ഗ്രന്ഥങ്ങൾ ഈ കാലത്ത് ഏഴുതപ്പെട്ടവയാണു.

ഈ പേഷ്വാമാരുടെ അധികാരം പിന്നെ ഇംഗ്ലീഷുകാർ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/218&oldid=155615" എന്ന താളിൽനിന്ന് ശേഖരിച്ചത്