താൾ:Aarya Vaidya charithram 1920.pdf/214

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൧൧] വൈദ്യശാസ്ത്രത്തിന്നുസംഭവിച്ചമാറ്റങ്ങൾ ൧നുനു


ഭിപ്രായങ്ങളെ വളരെ ബഹുമാനത്തോടുകൂടി എടുത്തെഴുതീട്ടുണ്ട്. ഈ മേല്പറഞ്ഞ രണ്ടു വൈദ്യന്മാരേക്കാളും വളരെ മുമ്പു ജീവിച്ചിരുന്നവനെന്നു പറയപ്പെടുന്ന റേസസ്സ് എന്ന മറ്റൊരു അറബിവൈദ്യൻ ചുക്കിന്റേയും മറ്റു ചില മരുന്നുകളുടേയും ഗുണങ്ങളെപ്പറ്റി പറയുന്നതിന്നിടയിൽ ഒരു ഹിന്തുവൈദ്യന്റെ ഗ്രന്ഥത്തിൽനിന്നു ചില ഭാഗം എടുത്തെഴുതുകയും, ആ ഗ്രന്ഥകർത്താവിനെ താൻ 'സിന്ധി-ചരൻ' എന്നു പേർ വിളിക്കുകയും ചെയ്തിട്ടുണ്ട്. ഈ 'സിന്ധിചരൻ' സിന്ധുദേശികനായ പ്രസിദ്ധപ്പെട്ട വഗ്ഭടനല്ലാതെ മറ്റാരുമാണെന്നു തോന്നുന്നില്ല. വഗ്ഭടനെ അദ്ദേഹത്തിന്റെ കാലത്തു രണ്ടാം 'ചരകൻ' അല്ലെങ്കിൽ 'ചരൻ' എന്നു സാധാരണയായി പറയുമാറുണ്ടായിരുന്നു. ഇതിലുള്ള 'ക' എന്ന പ്രത്യയം, കുട്ടി എന്നർത്ഥമുള്ള 'ബാലൻ' എന്നും 'ബാലകൻ' എന്നുമുള്ള വക്കുകളിലെപ്പോലെ യാതൊരു അർത്ഥഭേദത്തേയും കാണിക്കാത്തതാകുന്നു. 'ചരകം'-, 'സുശ്രുതം' എന്നീ രണ്ടു ഗ്രന്ഥങ്ങളും ഏഴാം നൂറ്റാണ്ടിൽ കാലിഫ് അൽമൻ സൂറിന്റെ ധനസഹായത്തോടുകൂടി അറബിഭാഷയിലേക്കു തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. 'സുശ്രുതം' അറബിഭാഷയിലേക്കു തർജ്ജമ ചെയ്തിട്ടുള്ളതിന്നു "കീലേൽ-ഷാഹൂർ-അൽ-ഹിൻഡി" എന്നാണു പേർ പറയപ്പെടുന്നത്. ഈ രണ്ടു തർജ്ജമകളും പിന്നെ ലാറ്റിൻഭാഷയിലേക്കും തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പതിനേഴാം നൂറ്റാണ്ടോളം കിഴക്കരുടെ വൈദ്യശാസ്ത്രത്തിന്നു തന്നെ കടപ്പെട്ടുകൊണ്ടിരുന്ന യൂറോപ്പിലെ വൈദ്യശാസ്ത്രത്തിന്നുള്ള അടിസ്ഥാനം ലാറ്റിൻ തർജ്ജമകളാണുതാനും.

വിക്രമാദിത്യന്റെ രാജ്യഭരണകാലത്തു (ക്രി. മു. 57) ഹിന്തുവൈദ്യശാസ്ത്രത്തിന്റെ കീർത്തി അത്യുച്ചസ്ഥിതിയിലായിരുന്നു. ആ രാജാവു വിദ്യാഭിവൃദ്ധിക്കു വളരെ സഹായിച്ചിരുന്ന

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/214&oldid=155611" എന്ന താളിൽനിന്ന് ശേഖരിച്ചത്