താൾ:Aarya Vaidya charithram 1920.pdf/210

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൧൧] ഹിന്തുവൈദ്യശാസ്ത്രത്തിന്നുസംഭവിച്ചമാറ്റങ്ങൾ ൧നു൫


ക്കുന്ന ശുദ്ധമേ സ്ഥിതിസ്ഥാപകന്മാർ (Conservatives)ആണെന്നും പരക്കെ സമ്മതിക്കപ്പെട്ടിട്ടുള്ളതാണു. അങ്ങിനെയുള്ള കൂട്ടർക്കു മറ്റു ചിലരോടു കടംവാങ്ങുവാൻ സ്വതേ വളരെ വിരോധമുണ്ടായിരിക്കുമെന്നുള്ളതിന്നും സംശയമില്ല. ഇന്ത്യയിലെ മതവും തത്ത്വശാസ്ത്രവും ലോകത്തിലേക്കു വലുതായിട്ടുള്ള ദത്തധനങ്ങളാണെന്നു സർ വില്യം ഹണ്ടർ പ്രസ്താവിച്ചിട്ടുള്ളതു വളരെ ശരിയാണു. സാമാന്യേന തത്വശാസ്ത്രത്തെ സംബന്ധിച്ചെടത്തോളം ഹിന്തുക്കൾ ഗുരുനാഥന്മാരാണു; ശിഷ്യന്മാരല്ല' എന്നു മിസ്റ്റർകോൾബ്രൂക്കും പറയുവാൻ ഇടയായിട്ടുണ്ട്. [1] പ്രധാനപ്പെട്ട സകലശാസ്ത്രവും ഇന്ത്യയിലാണു ഉണ്ടായിട്ടുള്ളത്. അതിന്നുപുറമേ ഇന്ത്യയിലെ പണ്ടത്തെ വൈദ്യശാസ്ത്രം തന്നെയാണു പറയത്തക്ക മാറ്റമൊന്നും കൂടാതെ ഇന്നും ഇവിടെ നടന്നുവരുന്നത്. ഗ്രീക്കുകാരുടെ ഇടയിൽ പണ്ടു നടപ്പുണ്ടായിരുന്ന ആ വൈദ്യശാസ്ത്രത്തിന്റെ ചിഹ്നങ്ങൾകൂടി ഇപ്പോൾ കാണുന്നതുമില്ല. അതുകൊണ്ടു പ്രാചീനഹിന്തുക്കൾ അവരുടെ വൈദ്യശാസ്ത്രം മറ്റു വല്ലവരോടും കടംവാങ്ങിയതാണെന്ന് ഊഹിപ്പാൻ യാതൊരു ന്യായവും കാണുന്നില്ല. ഒരിക്കലും ഹിന്തുക്കളുടെ ഭാഗം പറയാത്ത ആളാണെന്നു തീർച്ചപെട്ടിട്ടുള്ള പ്രോഫ്സ്സർ വീബർതന്നെ അദ്ദേഹത്തിന്റെ ഭാഷാചരിത്രപുസ്തകത്തിൽ(History of Indian Leterature) 'സുശ്രുതൻ ആയാളുടെ വൈദ്യശാസ്ത്രപദ്ധതി ഗ്രീക്കുകാരിൽനിന്നു കടം വാങ്ങിയതാണെന്നു വിചാരിക്കുവാൻ എന്തായാലും യാതൊരു യുക്തിയും കാണുന്നില്ലെന്നും, എന്നാൽ അതിന്നുപകരം, അങ്ങിനെയുള്ള അഭിപ്രായത്തിന്നു വിപരീതമായി പറയുവാൻ വളരെയൊക്കെ ഉണ്ടെന്നും' തുറന്നുപറഞ്ഞിരിക്കുന്നു. ഇതരഭാഷയിൽനിന്നു വന്നതാണെന്നു


  1. Transactions of the Royal Asiatic Society, Vol. I. നോക്കുക.
"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/210&oldid=155607" എന്ന താളിൽനിന്ന് ശേഖരിച്ചത്