൧ൻ൪ | ആൎയ്യവൈദ്യചരിത്രം | [അദ്ധ്യാ |
ങ്കിൽ വൈദ്യശാസ്ത്രവും അതേവഴിക്കു സമ്പാദിച്ചതാണെന്നു വരുവാനാണല്ലൊ അധികം എളുപ്പം. പ്ലേറ്റോ, ഹിപ്പോക്രെട്ടീസ്സ് എന്നീ രണ്ടു വിദ്വാന്മാരും രോഗങ്ങൾക്കുള്ള നിദാനം 'ദോഷങ്ങൾ' ആണെന്നു വിശ്വസിക്കുകയും, അതുപ്രകാരം വാതം, പിത്തം, കഫം, ജലം എന്നീ നാലു ദോഷങ്ങളാണു സകലരോഗങ്ങളും ഉണ്ടാക്കിത്തീൎക്കുന്നതെന്ന് അവരുടെ ശിഷ്യൎക്ക് ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ദേഹത്തിലെ ത്രിദോഷങ്ങളെക്കുറിച്ച് ഋഗ്വേദത്തിൽ (1,34,6) പറഞ്ഞിട്ടുണ്ടെന്നുള്ള സംഗതി കൊണ്ട് ഇന്ത്യയിലെ സമ്പ്രദായമാണു ഏറ്റവും പുരാതനമായിട്ടുള്ളതെന്നു തീർച്ചപ്പെടുന്നതുമുണ്ടല്ലൊ. പിന്നെ, ക്രിസ്താബ്ദം രണ്ടാം നൂറ്റാണ്ടിൽ റോമിൽ പ്രസിദ്ധനായിത്തീർന്ന ഗാലൻ എന്ന ഗ്രീക്കുവൈദ്യന്റെ സംഗതി ആലോചിക്കുന്നതാണെങ്കിൽ അദ്ദേഹം ഹിന്തുവൈദ്യശാസ്ത്രത്തിലുള്ള പല മൂലതത്ത്വങ്ങളും തന്റെ ഗ്രന്ഥങ്ങളിൽ എഴിതീട്ടുണ്ടെന്നു മുമ്പെ പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്.
ഇങ്ങിനെ ഇനിയും വളരെ ദൃഷ്ടാന്തങ്ങൾ വേണമെങ്കിൽ പറയുവാനുണ്ട്. എന്നാൽ ഈ പറഞ്ഞ ദൃഷ്ടാന്തങ്ങളെക്കൊണ്ടു തന്നെ, ഒന്നെങ്കിലോ ആൎയ്യന്മാർ അവരുടെ വൈദ്യശാസ്ത്രം ഗ്രീക്കുകാരിൽനിന്നും കടംവാങ്ങിയതായിരിക്കണമെന്നോ, അല്ലെങ്കിൽ ഗ്രീക്കുകാർ അവരുടെ ശാസ്ത്രം ആൎയ്യന്മാരിൽനിന്നു കടംവാങ്ങിയിരിക്കണമൊന്നോ ആൎക്കും തീൎച്ചപ്പെടുത്തുവാൻ പ്രയാസമില്ലല്ലൊ. പക്ഷെ ഇതിൽ ആദ്യത്തെ ഊഹം ബലപ്പെടുത്തുവാൻ ബാഹ്യമായോ ആഭ്യന്തരമായൊ യാതൊരു തെളിവും കാണുന്നില്ല.എന്തുകൊണ്ടെന്നാൽ, ഇന്ത്യക്കാർ അധികം പ്രാചീനമായ ഒരു ജനസമുദായവും, അവരുടെ ഗ്രന്ഥങ്ങൾ ലോകത്തിൽ ഇതേവരെ കണ്ടുപിടിച്ചിട്ടുള്ള എല്ലാ ഗ്രന്ഥങ്ങളിലും വെച്ചു പഴക്കമേറിയതുമാകുന്നു. പിന്നെ അവർ അവൎക്കുള്ളതു കൊണ്ടുതന്നെ തൃപ്തിപ്പെട്ടിരി