യം൧൧ | ഹിന്തുവൈദ്യശാസ്ത്രത്തിന്നുസംഭവിച്ചമാറ്റങ്ങൾ | ൻ൩ |
ണെന്നായിരുന്നു വിശ്വസിച്ചിരുന്നത്. എന്നാൽ, ഗ്രീക്കുകാരും ഹിന്തുക്കളും മാത്രമല്ല, ലോകത്തിലെ എല്ലാ പ്രാചീനജനസമുദായങ്ങളും, ജീവൻ, രോഗം, മരണം ഇവയുടെ ഗൂഢതത്വങ്ങളെസ്സംബന്ധിച്ച അറിവുംകൂടി അടങ്ങിയ എല്ലാത്തരം ജ്ഞാനങ്ങളും മനുഷ്യരുടെ അധികാരത്തിൽ നിന്നു കവിഞ്ഞതായ ഒരു ശക്തിയിൽ (ദൈവത്തിൽ) നിക്ഷേപിച്ചിട്ടുണ്ടെന്നു കൂടി ഈ സന്ദൎഭത്തിൽ പ്രസ്താവിക്കുന്നതു ഉചിതമായിരിക്കുമല്ലോ. ചില ഗ്രന്ഥകൎത്താക്കന്മാരുടെ അഭിപ്രായത്തിൽ ഹിപ്പോക്രെട്ടീസ്സുതന്നെ വൈദ്യശാസ്ത്രത്തിൽ അറിവു സമ്പാദിച്ചത് ഇന്ത്യയിൽനിന്നാണെന്നു കാണുന്നു. ഗ്രീക്കുകാരുടെ ഇടയിൽ വൈദ്യശാസ്ത്രത്തിന്റെ പ്രഥമപ്രവൎത്തകനായ പൈത്തഗോറസ്സിന്റെ (ക്രി. മു. 430) ഉപദേശം ഹിന്തുവൈദ്യശാസ്ത്രം തന്നെയാണെന്നതിന്നു യാതൊരു സംശയവുമില്ല. എന്തുകൊണ്ടെന്നാൽ, അദ്ദേഹം വൈദ്യശാസ്ത്രപാണ്ഡിത്യം സമ്പാദിച്ചത് ഈജിപ്ത്കാരുടെ അടുക്കൽ നിന്നാണെന്നാണു പറയപ്പെടുന്നത്. ഈജിപ്തുകാർ ഈ ശാസ്ത്രം ഹിന്തുക്കളോടു കടംവാങ്ങിയതാണെന്ന് ഇനി മേലിൽ കാണിക്കുന്നതുമാണു. എൻഫീൽഡ് എന്ന വിദ്വാൻ 'തത്ത്വശാസ്ത്രത്തിന്റെ ചരിത്രം" (History of Phylosophy) എന്നുള്ള തന്റെ പുസ്തകത്തിൽ പൈത്തഗോറസ്സിന്ന് ഈ സിദ്ധാന്തം കിട്ടീട്ടുള്ളത്, ഹിന്തുക്കളിൽനിന്നാണെന്നുള്ള താല്പൎയ്യത്തിൽ, കിഴക്കൻ ദിക്കിലെ തത്വശാസ്ത്രജ്ഞന്മാരിൽ നിന്നാണെന്നു പറഞ്ഞിരിക്കുന്നു ഈ പൈത്താഗോറസ്സിന്റെ തത്വശാസ്ത്രവും, ബുദ്ധന്റെ തത്വശാസ്ത്രവും തമ്മിൽ അതികലശലായ ഒരു സാദൃശ്യമുണ്ട്. അതുകൊണ്ടാണു മിസ്റ്റർ പോകോക്കിന്റെ 'ഇന്ത്യാ ഇൻ ഗ്രീസ്സ്' (India in Greece) എന്ന പുസ്തകത്തിൽ ഇദ്ദേഹവും ബുദ്ധഗുരുവും ഒരാളാണെന്നുതന്നെ പറയുവാനിടയായത്. അദ്ദേഹം (പൈത്താഗോറസ്സ്) തന്റെ തത്വ ശാസ്ത്രം ഇന്ത്യയിൽ നിന്നാണു കടംവാങ്ങിയതെ