താൾ:Aarya Vaidya charithram 1920.pdf/207

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧ൻ൨ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


മ്പുകടിക്കുകയോ, അപായകരങ്ങളായ മറ്റു വല്ല ഉപദ്രവങ്ങളും നേരിടുകയോ ചെയ്താൽ തന്റെ കൂടെ വന്നിട്ടുള്ള വൈദ്യന്മാർ ഈ ഹിന്തുവൈദ്യന്മാരോടുകൂടി ആലോചിച്ചു പ്രവർത്തിക്കേണ്ടതാണെന്നു നിശ്ചയിക്കുകയും ചെയ്തിട്ടുള്ളതായി നീയാർക്കസ് പ്രസ്താവിച്ചിരിക്കുന്നു. യൂറോപ്പിലെ വിഷവൈദ്യശാസ്ത്രജ്ഞന്മാർ സർപ്പവിഷത്തിന്നു നല്ലൊരു മരുന്നു കണ്ടുകിട്ടാതെ ഇപ്പോഴും കിടന്നു ബുദ്ധിമുട്ടുന്ന സംഗതി ആലോചിക്കുമ്പോൾ, രണ്ടായിരത്തി ഇരുനൂറു കൊല്ലത്തിന്നു മുമ്പു ജീവിച്ചിരുന്ന ഹിന്തുവൈദ്യന്മാരുടെ സാമൎത്ഥ്യത്തെക്കുറിച്ച് എത്രതന്നെ പ്രശംസിച്ചാലും മതിയാകുന്നതല്ല. അലക്സാൻഡർ അല്ലെങ്കിൽ സിക്കാൻഡർ എന്ന് ഇന്ത്യയിൽ പറയപ്പെടുന്ന ആ മഹാൻ സ്വരാജ്യത്തേക്കു മടങ്ങിപ്പോയപ്പോൾ തന്റെ ഒന്നിച്ചു ചില ഹിന്തുവൈദ്യന്മാരെക്കൂടി കൊണ്ടുപോയിട്ടുണ്ടായിരുന്നു എന്നും വിചാരിക്കാവുന്നതാണല്ലൊ. ഗ്രീക്കു വൈദ്യത്തിന്റെ പ്രാചീനചരിത്രം നോക്കുമ്പോൾ ഈ ഊഹം കുറേ ബലപ്പെടുന്നതുമുണ്ട്. ഇന്ത്യക്കാരുടേയും, ഗ്രീക്കുകരുടേയും വൈദ്യശാസ്ത്രത്തിന്റെ ഉല്പത്തികൾക്കു തമ്മിൽ വളരെ സാമ്യമുണ്ട്. ഈ രണ്ടു ശാസ്ത്രപദ്ധതികളും ദൈവത്തിൽനിന്നു കിട്ടിയതാണെന്നാണു വെച്ചിട്ടുള്ളത്. ആൎയ്യമാരുടെ ശാസ്ത്രങ്ങളിൽ കാണുന്നപ്രകാരം സൂൎയ്യന്റെ ഇരട്ട പെറ്റ മക്കളും, സ്വർഗ്ഗത്തിലെ വൈദ്യന്മാരുമായ അശ്വിനീദേവകൾക്കും, ഗ്രീക്കുകാരുടെ പ്രമാണപ്രകാരം 'തേജസ്സിന്റെ അധിപതി'യായ സിവസ്സി (Zeus)ങ്കൽനിന്നു ജനിച്ചവരും, മനുഷ്യരുടെ രോഗങ്ങളെ മാറ്റി സുഖപ്പെടുത്തിയവരുമായ അപ്പോളോ (Appollo)എന്നും, ആർട്ടിമിസ്സ് (Artemis) എന്നുമുള്ള ഇരട്ടപെറ്റുണ്ടായരണ്ടു ദിവ്യന്മാർക്കും തമ്മിൽ വളരെ സാദൃശ്യം കാണുന്നുണ്ട്. യൂറോപ്പിൽ പണ്ടത്തെ ഏറ്റവും പ്രസിദ്ധപ്പെട്ട വൈദ്യനായ ഹിപ്പൊക്രെട്ടീസ്സും (ക്രി. മു. 460) വൈദ്യശാസ്ത്രം ഈശ്വരൻ ഉണ്ടാക്കിയതാ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/207&oldid=155603" എന്ന താളിൽനിന്ന് ശേഖരിച്ചത്