താൾ:Aarya Vaidya charithram 1920.pdf/206

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം൧൧]ഹിന്തുവൈദ്യശാസ്ത്രത്തിന്നുസംഭവിച്ചമാറ്റങ്ങൾ ൧ൻ൧


ക്ഷേ, അന്നു ശസ്ത്രക്രിയാഭാഗം ക്ഷയിക്കുവാൻ ഇടയാക്കി. എങ്ങിനെയെന്നാൽ, ബുദ്ധനും അദ്ദേഹത്തിന്റെ പിൻഗാമികളും മൃഗങ്ങളെയും മറ്റും കീറുവാൻ അശേഷം അനുവദിച്ചിരുന്നില്ല. അവരാകട്ടെ ശരീരവ്യവച്ഛേദശാസ്ത്രത്തിന്റെ ജ്ഞാനം നല്ലവണ്ണം സമ്പാദിക്കുവാൻ തരമുള്ളതായ മൃഗബലിയെ തീരെ വിരോധിക്കുകയും, അതിന്നുപകരം അരിമാവുകൊണ്ടുള്ള പ്രതിമകൾ മതി എന്നു വെക്കുകയും ചെയ്തു. എങ്കിലും അന്നു ബുദ്ധൻ മനുഷ്യരുടേയും, മൃഗങ്ങളുടേയും ആവശ്യത്തിന്നായി നാട്ടിലെല്ലാം വൈദ്യശാലകൾ സ്ഥപിക്കുകയും, ചികിത്സാ വിഷയത്തിൽ പ്രത്യേകം പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഗ്രീക്കുകാർ ഇന്ത്യയിൽ വരുന്നതുവരെ ഈ ശാസ്ത്രത്തിന്നു പിന്നേയും പുഷ്ടി കൂടിക്കൊണ്ടിരുന്നു. ഗ്രീക്കുചരിത്രക്കാരനായ ആൎയ്യൻ എന്ന ആൾ അലക്സാൻഡരുടെ ആക്രമകാലത്തുള്ള ഇന്ത്യയുടെ സ്ഥിതി വിവരിക്കുന്ന കൂട്ടത്തിൽ അന്നത്തെ ഹിന്തുവൈദ്യന്മാർക്കു വളരെ അഭിമാനഹേതുകമായ ഒരു പ്രത്യേക സംഗതികൂടി പറഞ്ഞിട്ടുണ്ട്. അലക്സാൻഡരുടെ സൈന്യങ്ങളുടെ കൂട്ടത്തിൽ അന്നു മിടുമിടുക്കന്മാരായ പല വൈദ്യന്മാരുമുണ്ടായിരുന്നു. എങ്കിലും അവർക്കാർക്കും അന്നു പഞ്ചനദത്തിൽ വളരെ കലശലായിരുന്ന സർപ്പദംശത്തിന്നു (പാമ്പുകടിച്ചിട്ടുള്ളതിന്നു) യാതൊരു ചികിത്സയും ചെയ് വാൻ അറിഞ്ഞുകൂടെന്നു സമ്മതിക്കേണ്ടിവന്നുപോയി. അതുകൊണ്ട് അലക്സാന്റർക്കു ഹിന്തുവൈദ്യന്മാരെത്തന്നെ ആശ്രയിക്കേണ്ടി വരികയും അവർ ആവക കേസ്സുകൾ ചികിത്സിച്ചു സുഖപ്പെടുത്തുകയും ഉണ്ടായിട്ടുണ്ട്. അതിന്നുപുറമെ, മെസിഡോണിയായിലെ ആ രാജാവ് (അലക്സാൻഡർ) അവരുടെ ഈ സാമർത്ഥ്യം കണ്ട് അത്ഭുതപ്പെട്ട് തന്റെ ഒന്നിച്ചു യോഗ്യന്മാരായ ചില ഹിന്തുവൈദ്യന്മാരെക്കൂടി താമസിപ്പിക്കുകയും, പാ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/206&oldid=155602" എന്ന താളിൽനിന്ന് ശേഖരിച്ചത്