താൾ:Aarya Vaidya charithram 1920.pdf/202

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൧0] ഇന്ത്യയിലെശസ്ത്രവിദ്യ ൧൮൭


തന്റെ അഭിപ്രായം.

അക്കാലങ്ങളിൽ ഓരോ ഗുരുനാഥന്മാർ തങ്ങളുടെ ശിഷ്യൎക്കു ശസ്ത്രപ്രയോഗത്തിൽ നല്ല സാമർത്ഥ്യവും പരിചയവുമുണ്ടാക്കിത്തീർക്കേണ്ടതിന്ന് ഓരോരോ സാധനങ്ങളിൽ പലതരം ശസ്ത്ര പ്രയോഗങ്ങളും അവരെക്കൊണ്ടു ചെയ്യിച്ചിരുന്നു. എങ്ങിനെയെന്നാൽ, ഛേദനം, കർത്തനം (കീറുക മുറിക്കുക) മുതലായ കൎമ്മങ്ങൾ കുമ്പളങ്ങ, ചുരങ്ങ, കുമ്മട്ടിക്കായ, വെള്ളരിയ്ക്ക എന്നീ വക ഫലങ്ങളിന്മേലാണു അവർ പ്രവൃത്തിച്ചു പരിചയം വരുത്തിയിരുന്നത്. ഭേദനം (പിളർക്കുക) എന്ന ശസ്ത്രകർമ്മം ചെയ്തു ശീലിച്ചിരുന്നതു ദൃതി (വെള്ളം നിറക്കുന്ന തോൽസഞ്ചി), ചത്ത ജന്തുക്കളുടെ മൂത്രാശയങ്ങൾ മുതലായകളിന്മേലും, ലേഖനം അല്ലെങ്കിൽ ഉരസുക എന്ന ക്രിയ ചെയ്തിരുന്നതു രോമത്തോടുകൂടിയ മൃഗചൎമ്മത്തിന്മേലും, സിരാവേധം അഭ്യസിച്ചിരുന്നതു ചത്ത മൃഗങ്ങളുടെ ഓരോ അംഗങ്ങൾ ഉല്പലനാളം എന്നിവകളിന്മേലും ആയിരുന്നു. ഓടമുള, ചിലതരം പുല്ലുകൾ ഇവയുടെ ദ്വാരങ്ങളിലൊ, വൃക്ഷങ്ങൾ, ഉണങ്ങിയ ചുരങ്ങ ഇവയുടെ തുളകളിലോ യന്ത്രശസ്ത്രങ്ങൾ എന്തെങ്കിലും കടത്തീട്ടായിരുന്നു അവർ ഏഷണം എന്ന ശസ്ത്രക്രിയാഭാഗം അഭ്യസിച്ചിരുന്നത്. ശല്ല്യങ്ങൾ എടുക്കുന്ന ക്രിയയായ ആഹരണം ശീലിച്ചിരുന്നതു പനസം, കൂവളക്കായ, ചത്തുപോയ ജന്തുക്കളുടെ പല്ലുകൾ എന്നീവക സാധങ്ങളിന്മേലായിരുന്നു. ശാൽമലീഫലകത്തിന്മേൽ (പൂളപ്പലകമേൽ) മെഴുകു പരത്തി അതിന്മേലായിരുന്നു അന്നു വിസ്രാവണക്രിയ ശീലിച്ചിരുന്നത്. തുന്നിക്കെട്ടുക മുതലായ പ്രവൃത്തികൾ, തടിച്ചതും തടികുറഞ്ഞതുമായ വസ്ത്രഖണ്ഡങ്ങൾ, മനുഷ്യരുടെയോ മൃഗങ്ങളുടേയോ തോലുകൾ എന്നിവകളിന്മേലും, പിന്നെ മുറികെട്ടുക മുതലായതെല്ലാം കൃത്രിമങ്ങളായ മനുഷ്യ ശരീരങ്ങളുണ്ടാക്കി അവയുടെ അംഗപ്രത്യംഗങ്ങളിന്മേലുമായിരുന്നു. അഭ്യാസാർത്ഥം ചെയ്തു പോന്നിരുന്നത്. ക്ഷാരാ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/202&oldid=155598" എന്ന താളിൽനിന്ന് ശേഖരിച്ചത്