താൾ:Aarya Vaidya charithram 1920.pdf/201

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൮൬ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


ക്കോ, സിരകൾക്കോ, സന്ധികൾക്കോ അല്ലെങ്കിൽ എല്ലിന്നോ യാതൊരു കേടും തട്ടാതിരിക്കുവാനും, ശസ്ത്രം ആവശ്യത്തിൽ അധികം ഒട്ടും ഉള്ളിലേക്കു കടക്കാതിരിപ്പാനും വൈദ്യൻ പ്രത്യേകം മനസ്സിരുത്തേണ്ടതാണു. ഭയങ്കരങ്ങളായ ശസ്ത്രപ്രയോഗങ്ങളിലും, വേദന കലശലായിട്ടുണ്ടാകുവാൻ ഇടയുള്ള രോഗങ്ങളിലും, രോഗിക്കു ബോധക്ഷയം വരുത്തുന്ന മരുന്നുകൾ ഉപയോഗിച്ചു തന്റേടമില്ലാതാക്കുകയും മുമ്പു പതിവുണ്ടായിരുന്നു. കുട്ടികൾക്കോ അല്ലെങ്കിൽ ശസ്ത്രം കണ്ടാൽതന്നെ ഭയമുള്ളവൎക്കോ ശസ്ത്രക്രിയ ചെയ്യേണ്ടതായ വല്ല രോഗങ്ങളും പിടിപെടുകയോ, അല്ലെങ്കിൽ വല്ല സംഗതിവശാലും തരംപോലെയുള്ള ശസ്ത്രങ്ങളൊന്നും കിട്ടാതിരിക്കുകയൊ ചെയ്യുമ്പോൾ, മുള, കുപ്പിക്കഷണം, കുരുവിന്ദം, (ഒരു മാതിരി രത്നം) അട്ട, അഗ്നി, ക്ഷാരം നഖം, തലനാർ, കൈവിരൽ ഈവകയും ഉപയോഗിക്കപ്പെടുത്താവുന്നതാണു. ഇവയ്ക്ക് 'അനുശസ്ത്രങ്ങൾ' എന്നാണു പേർ പറയുന്നത്. മുളയുടെ കൂൎപ്പുള്ള പൊളികളും, തീക്ഷ്ണമായ ചില്ല്, കുരുവിന്ദം എന്നിവയും കീറുവാനുള്ള ആയുധങ്ങളാണു. അതുപോലെ നഖം ശല്യങ്ങളെ വലിച്ചെടുക്കുവാനും, അട്ട ചോര കളയുവാനും, തലനാർ, വിരൽ, ധാന്യങ്ങളുടെ മുള എന്നിവ ക്ഷതാദികളുടെ പരിശോധനയ്ക്കും ഉപയോഗപ്പെടുന്നതാകുന്നു. കുരു മുതലായതു പൊട്ടിക്കുവാൻ ക്ഷാരം ഉപയോഗിക്കപ്പെടുന്നു. പാമ്പു കടിച്ച സ്ഥലത്തും, കലശലായി വേദനപ്പെടുന്ന വ്രണങ്ങളിലും അഗ്നി (തീപ്പൊള്ളിക്കുക)യും വിഹിതമായിട്ടുള്ളതാകുന്നു. ഇങ്ങിനെ നോക്കുമ്പോൾ ശസ്ത്രക്രിയ ചെയ്യേണ്ട രോഗങ്ങളെല്ലാം, ആയുധങ്ങളെക്കൊണ്ടു കീറുകയോ ക്ഷാരം വെക്കുകയോ അല്ലെങ്കിൽ അഗ്നികൊണ്ടു പൊള്ളിക്കുകയൊ ഇങ്ങിനെ മൂന്നു തരം പ്രയോഗങ്ങളിൽ ഏതെങ്കിലും ചെയ്തിട്ടാണു ഹിന്തുവൈദ്യന്മാർ സുഖപ്പെടുത്തിയിരുന്നതെന്നു കാണാം. അതിൽതന്നെ ക്ഷാരം ശസ്ത്രത്തെക്കാളും, അഗ്നി ക്ഷാരത്തേക്കാളും ശ്രേഷ്ഠമാണെന്നുമാണു സുശ്രു

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/201&oldid=155597" എന്ന താളിൽനിന്ന് ശേഖരിച്ചത്