താൾ:Aarya Vaidya charithram 1920.pdf/200

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൧0 ഇന്ത്യയിലെ ശസ്ത്രവിദ്യ ൧൮൫


1 അദ്ധ്യർദ്ധധാരം. 11 മണ്ഡലാഗ്രം.
2 ആടീമുഖം. 12 മുദ്രികാശസ്ത്രം.
3 ആരാ. 13 നഖശസ്ത്രം.
4 ബളിശം. 14 ശരാരിമുഖം.
5 ദന്തശങ്കു. 15 സൂചി.
6 ഏഷണി. 16 ത്രികൂർച്ചകം.
7 കരപത്രം. 17 ഉല്പലപത്രകം.
8 കർത്തരി. 18 വൃദ്ധിപത്രം.
9 കുഠാരി. 19 വ്രീഹീമുഖം.
10 കുശപത്രം. 20 വേതസപത്രം.

ഈവക ശസ്ത്രങ്ങളുടെ വലിപ്പവും മറ്റും പ്രാചീനഗ്രന്ഥകാരന്മാർ വിവരിച്ചു കാണിച്ചിട്ടുണ്ട്. അതിന്നു പുറമെ ഓരൊ സന്ദൎഭങ്ങളിൽ നേരിടുന്ന ആവശ്യങ്ങൾക്കും വൃദ്ധവൈദ്യന്മാരുടെ ഉപദേശങ്ങൾക്കും അനുസരിച്ച് ഇനിയും ഓരോ യന്ത്രങ്ങളേയും ശസ്ത്രങ്ങളേയും ഉണ്ടാക്കാമെന്നും അവർതന്നെ പറയാതിരുന്നിട്ടില്ല. പിന്നെ ഈവക ശസ്ത്രങ്ങൾ ഒന്നാന്തരം ഉരുക്കുകൊണ്ട് ഉണ്ടാക്കേണ്ടതാണെന്നും അവർ പ്രത്യേകം നിയമിച്ചിട്ടുണ്ട്. എത്രയോ അനവധി കാലം മുമ്പുതന്നെ വിശേഷപ്പെട്ട ഇരുമ്പുപണിക്ക് ഇന്ത്യ പ്രസിദ്ധപ്പെട്ടതുമായിരുന്നുവല്ലൊ. ഈ പറഞ്ഞ ശസ്ത്രങ്ങളെല്ലാം, കണ്ടാൽ നല്ല ആകൃതിയോടും, തീഷ്ണവും നിച്ഛിദ്രവുമായ അഗ്രങ്ങളോടും കൂടിയിരിക്കണമെന്നു മാത്രമല്ല ഇവകളെ അതാതിന്നു വെവ്വേറെ സ്ഥാനത്തോടുകൂടിയതും, കയ്യിൽ കൊണ്ടുനടക്കുവാൻ സൗകൎയ്യമുള്ളതും, ഭംഗിയുള്ളതുമായ മരങ്കൊണ്ടുള്ള ഒരു പെട്ടിയിൽ സൂക്ഷിക്കുകയും വേണം. ശസ്ത്രക്രിയകൾ ചെയ്യുന്നതു നല്ല ദിവസം നോക്കീട്ടു വേണ്ടതാണു. രോഗിയെ കിഴക്കോട്ടഭിമുഖമായി ഇരുത്തുകയോ നിൎത്തുകയോ ചെയ്ത് ആയാളുടെ മുമ്പിലായി വൈദ്യൻ പടിഞ്ഞാട്ടു മുഖമായി നിൽക്കണം. ശസ്ത്രക്രിയ ചെയ്യുമ്പോൾ സൂക്ഷ്മക്കുറവുകൊണ്ട് മൎമ്മങ്ങൾ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/200&oldid=155596" എന്ന താളിൽനിന്ന് ശേഖരിച്ചത്