താൾ:Aarya Vaidya charithram 1920.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൧] ഹിന്തുക്കളുടെപ്രാചീനപരിഷ്കാരം

രിഷ്കാരം വരുത്തിയവരും ഹിന്തുക്കളാണു. ഗണിതശാസ്ത്രതത്ത്വങ്ങളെ കണ്ടുപിടിച്ചതിനു പൈത്തഗോറസ്സിന്നു കൊടുക്കുന്ന മാന്യത മിക്കതും ന്യായമായി ഹിന്തുക്കൾക്കു കിട്ടേണ്ടതാകുന്നു.

"രസതന്ത്ര"ത്തിലും (Chemistry) അവരുടെ അറിവു സ്വല്പമായിരുന്നില്ല. ഗന്ധികാമ്ളം (Sulphuric acid), പാക്യജനകാമ്ളം(പാക്യേകാമ്ളം=Nitric acid), അബ്ജഹരിതാമ്ളം (Hydrochloric acid) മുതലായ അമ്ളങ്ങളേയും (Acids), ചെമ്പ്, ഇരിമ്പു, ഇയ്യം, തകരം, നാകം ഇവയുടെ ആഗ്നേയങ്ങളേയും(Oxides), പല ലവണങ്ങൾ, ഗന്ധികങ്ങൾ (Sulphates), ക്ഷാരങ്ങൾ മുതലായ വസ്തുക്കളെയും അവർ മനസ്സിലാക്കി ഉപയോഗിച്ചിരുന്നു.

ശബ്ദകല്പനാതത്വങ്ങളൊന്നാമതായി ലോകത്തിൽ പ്രകാശിപ്പിച്ചതു പാണിനിമഹൎഷി യായിരുന്നു. അദ്ദേഹത്തിന്റെ "അഷ്ടാദ്ധ്യായീ" എന്ന വ്യാകരണസമ്പ്രദായം ഇന്നും പാശ്ചാത്യന്മാൎക്കും പൗരസ്ത്യന്മാൎക്കും ഒരുപോലെ വിസ്മയജനകമായിരിക്കുന്നു. ലോകത്തിൽ മറ്റെല്ലാ ജനസമുദായങ്ങളേക്കാളും മുമ്പായി ഹിന്തുക്കളായിരുന്നു അഭിധാന ഗ്രന്ഥങ്ങളെ നിൎമ്മിച്ചത്. വൈദികസാഹിത്യത്തിൽ ഇവയ്ക്കു "നിഘണ്ഡുക്കൾ" എന്നു പേർ കൊടുത്തിരിക്കുന്നു.

സംഗീതത്തിലും ആൎയ്യന്മാരുടെ പരിജ്ഞാനം പരിപൂൎണ്ണമായിരുന്നു. ഷൾജാദിസ്വരസമൂഹത്തെ (ഗ്രാമത്തെ) ഒന്നാമതായി കണ്ടുപിടിച്ചത് അവരാണു. അവരുടെ സംഗീതം കേവലം പരിശുദ്ധവും വളരെ നല്ല ചിട്ടയുള്ളതുമാകുന്നു.

ശില്പഭംഗിയുടെ ജന്മഭൂമിതന്നെ ഇന്ത്യാരാജ്യമാകുന്നു. കാലത്തിന്റെ ദുസ്സഹമായ വിനാശശക്തിയെ തടുത്തുകൊണ്ട്, ഇന്നും ഇന്ത്യാരാജ്യത്ത് അവിടവിടെ ശേഷിച്ചു നിൽക്കുന്ന ചില അൎദ്ധഗോളാകൃതിയിലുള്ള ശിഖരങ്ങൾ, വിചിത്രങ്ങളായ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/20&oldid=155595" എന്ന താളിൽനിന്ന് ശേഖരിച്ചത്