താൾ:Aarya Vaidya charithram 1920.pdf/199

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൮ർ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ



ഈ അദ്ധ്യായത്തിന്റെ ആരംഭത്തിൽ പ്രസ്താവിച്ചിട്ടുള്ളതുപോലെ, ഇന്ത്യയിലെ ശസ്ത്രവിദ്യക്കാർ 125-ൽ അധികം ഉപകരണ (ആയുധ) ങ്ങളെ അംഗീകരിച്ചിട്ടുണ്ട്. [1]ഈ ഉപകരണങ്ങളെ 'യന്ത്ര'ങ്ങളെന്നും 'ശസ്ത്രങ്ങ'ളെന്നും രണ്ടാക്കി തരം തിരിച്ചിരിക്കുന്നു. അതിൽ യന്ത്രങ്ങൾ ആറുവിധവും, എല്ലാംകൂടി 105 എണ്ണവുമാകുന്നു. അവയുടെ തരവും എണ്ണവും താഴേ കാണിക്കാം:--

തരം എണ്ണം
സ്വസ്തികങ്ങൾ 24
സന്ദംശങ്ങൾ 2
താളകങ്ങൾ 2
നാളീയന്ത്രങ്ങൾ 20
ശലാകകൾ 30
ഉപയന്ത്രങ്ങൾ 26

ഇങ്ങിനെ ആകെ 104 ആയി. ഇനി ഒടുക്കത്തേതും, എന്നാൽ പ്രാധാന്യത്തിൽ ഒട്ടും കുറവില്ലാത്തതുമായ ഒരു യന്ത്രം കയ്യാണു. ശസ്ത്രക്രിയയുടെ കാൎയ്യത്തിൽ അതാണു ഏറ്റവും നന്നായിട്ടുള്ളതും, ഒരിക്കലെങ്കിലും കൂടാതെ കഴിയാത്തതുമായ ഒരു ആയുധമായി ഗണിക്കപ്പെട്ടിട്ടുള്ളത്. ഇതിൽ ഏഴും എട്ടും ചിത്രക്കടലാസ്സുകൾ നോക്കിയാൽ ഏതാനും ചില യന്ത്രങ്ങളുടെ മാതിരി കാണാവുന്നതാണു.

ശസ്ത്രങ്ങൾ ആകെ ഇരുപത്താറെണ്ണമുണ്ട്. അവയുടെ ആകൃതി ഇതിൽ ഒമ്പതും പത്തും ചിത്രക്കടലാസ്സുകൾ നോക്കിയാൽ അറിയാം. അവയുടെ പേരുകൾ താഴെ കാണിക്കുന്നതാകുന്നു.


  1. യന്ത്രശസ്ത്രങ്ങളാകുന്ന ഈ ഉപകരണങ്ങളുടെ കൂട്ടത്തിൽ ഓരോന്നിന്റെ പേരിന്നും സംഖ്യയ്ക്കും മറ്റും ഓരോ ഗ്രന്ഥങ്ങളിൽ അല്പാല്പം വ്യത്യാസം കാണുന്നതാണു.
"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/199&oldid=155593" എന്ന താളിൽനിന്ന് ശേഖരിച്ചത്