താൾ:Aarya Vaidya charithram 1920.pdf/195

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൮0 ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


തിമിരം കീറുന്ന സമ്പ്രദായം കണ്ടുപിടിച്ചതിന്നുള്ള മെച്ചവും ഹിന്തുക്കൾക്കു കൊടുത്തിരിക്കുന്നു. ഇതാകട്ടെ ഗ്രീക്കുകാൎക്കും, ഈജിപ്തുകാൎക്കും, മറ്റ് ഏതു സമുദായത്തിന്നും തീരെ അറിയപ്പെടാത്തതായിരുന്നു' എന്നാണു അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുള്ളത്. ഇന്ത്യയിലെ വൈദ്യന്മാർ ഇപ്പോഴും തിമിരം കീറി വളരെ ശരിയായി ഫലം കാണിക്കുന്നുണ്ടെന്ന് പരക്കെ അനുഭവമുള്ളതുമാണല്ലൊ. അതുകൂടാതെ, ഓരോ അംഗങ്ങളെ മുറിച്ചുകളയുന്നതിന്നും, വയർ കീറുന്നതിന്നും മറ്റും ഹിന്തുവൈദ്യന്മാർ പ്രത്യേകം വശതയുള്ളവരായിരുന്നു. അവർ മനുഷ്യർക്കും മൃഗങ്ങൾക്കുമുണ്ടാകുന്ന ഭംഗങ്ങളേയും സ്ഥാനഭ്രംശങ്ങളേയും നേരെയാക്കി കെട്ടുകയും, ആന്ത്രവൃദ്ധിയെ ഒതുക്കിനിൎത്തുകയും, മൂലക്കുരു, ഭഗന്ദരം ഇവകളെ ആശ്വാസപ്പെടുത്തുകയും, അന്തശ്ശല്യങ്ങളെ എടുത്തുകളയുകയും ചെയ്തിരുന്നു. വസൂരി കീറിവെക്കുന്ന സമ്പ്രദായം അവർക്ക് വളരെ ആദ്യ കാലത്തു തന്നെ അറിവുണ്ടായിരുന്നതായി കാണുന്നു. എഡ്വർഡ് ജന്നർ ജനിക്കുന്നതിന്നു വളരെകാലം മുമ്പുതന്നെ ഇന്ത്യയിലെ ചില ജാതിക്കാർ, പ്രത്യേകിച്ചു പശുപാലന്മാർ, ആട്ടിടയന്മാർ, ചാരണന്മാർ ഇങ്ങിനെയുള്ള ജാതിക്കാർ, പൊള്ളകളുടെ ഉണങ്ങിയ പൊറ്റൻ എടുത്തു ശേഖരിച്ചുവെക്കുക പതിവായിരുന്നു. ഇതിൽനിന്നു കുറച്ചെടുത്തു ഭുജത്തിന്മേൽ വെച്ച്, ഒരു തൂശികൊണ്ട് അവിടെ തുളയ്ക്കുകയായിരുന്നു അവർ ചെയ്തിരുന്നത്. ഇങ്ങിനെ കീറി വെയ്ക്കുന്നതു കൊണ്ട് ആ കൂട്ടർക്കു കുറേ കാലത്തേക്കു പിന്നെ വസൂരി പിടിപെടാതെ സുഖമായിരിക്കാൻ ഇടവരുമെന്നാണു അവരുടെ വിശ്വാസം. പുതുശ്ശേരിയിലുണ്ടായിരുന്ന ഡാക്ടർ ഹില്ലറ്റ് എന്ന മഹാൻ, 'ഹിപ്പോക്രെട്ടീസ്സിന്നും മുമ്പു ജീവിച്ചിരുന്ന ധൻവന്തരി എന്ന ഒരു വൈദ്യന്നു വസൂരി കീറിവെക്കുന്ന സമ്പ്രദായം അറിവുണ്ടായിരുന്നു' എന്നു സിദ്ധാന്തിച്ചിരിക്കുന്നു. പൂൎവ്വഹിന്തു

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/195&oldid=155589" എന്ന താളിൽനിന്ന് ശേഖരിച്ചത്