താൾ:Aarya Vaidya charithram 1920.pdf/192

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൧0] ഇന്ത്യയിലെ ശസ്ത്രവിദ്യ ൧൭൭


പ്രതിബിംബം ചുറ്റും പുകയോടുകൂടിയാണു കാണുന്നതെങ്കിൽ അത് ആയാളുടെ ഒടുക്കത്തെ ദിവസമായിരിക്കുന്നതുമാണു.



പത്താം അദ്ധ്യായം

ഇന്ത്യയിലെ ശസ്ത്രവിദ്യ--അതിന്റെ അഭ്യുദയവും അധഃപതനവും.


ശല്യം അല്ലെങ്കിൽ ശസ്ത്രവിദ്യ എന്നത്, ഈ പുസ്തകത്തിന്റെ ആദ്യഭാഗത്തൊരിക്കൽ പ്രസ്താവിച്ചിട്ടുള്ളതുപോലെ, ആയുർവ്വേദത്തിന്റെ എട്ട് അംഗങ്ങളിൽ ഒന്നാകുന്നു. സുശ്രുതന്റെ ഗ്രന്ഥത്തിൽ അതിന്നു പ്രഥമസ്ഥാനം കൊടുക്കപ്പെട്ടിരിക്കുന്നു. ചികിത്സാശാസ്ത്രവും, ശസ്ത്രവിദ്യയും രണ്ടും ഒരേ ശാസ്ത്രത്തിന്റെ ഭാഗങ്ങൾ തന്നെയാണെങ്കിലും പ്രത്യേകം ഓരോ ശാഖകളായിട്ടാണു ഗണിക്കപ്പെട്ടിരിക്കുന്നത്. ചരകൻ, ആത്രേയൻ, ഹാരീതൻ, അഗ്നിവേശൻ എന്നിവരും മറ്റും ശസ്ത്രവിദ്യയിലേക്കാൾ അധികം ചികിത്സാവിഷയത്തിലാണു പ്രമാണമായി സ്വീകരിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ധൻവന്തരി, സുശ്രുതൻ, ഔപധേനൻ, ഔരഭ്രൻ, പൗഷ്കലാവതൻ മുതലായവരെല്ലാം അധികവും ഔഷധപ്രയോഗശാസ്ത്രജ്ഞന്മാരല്ല, ശസ്ത്രവൈദ്യന്മാരണെന്നാണു പറയേണ്ടത്. ഇവരാകട്ടെ യന്ത്രങ്ങളെക്കൊണ്ടും ശസ്ത്രങ്ങളെക്കൊണ്ടുമുള്ള രോഗനിവൃത്തിയെക്കുറിച്ച് അതിവിസ്തീർണ്ണങ്ങളായ ഗ്രന്ഥങ്ങളെഴുതീട്ടുമുണ്ട്. ഔഷധപ്രയോഗം കൊണ്ടു രോഗശമനം വരുത്തുന്ന വൈദ്യന്മാർ ശസ്ത്രക്രിയവേണ്ടതായ ഏതെങ്കിലും രോഗത്തിൽ, 'അത്ര ധൻവന്തരീണാമധികാരഃ ക്രിയാവിധൗ' അതായത് ഈ വിഷയത്തിൽ പ്രവൎത്തിക്കുവാനുള്ള അധികാരം ശസ്ത്രവൈദ്യന്മാർക്കാണു

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/192&oldid=155586" എന്ന താളിൽനിന്ന് ശേഖരിച്ചത്