താൾ:Aarya Vaidya charithram 1920.pdf/191

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൭൬ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


തന്നെ കൈകൾ, കാലുകൾ മാറ് ഇവ ഉണങ്ങുന്നതായി കണ്ടാൽ, അതു മൂന്നുമാസത്തിന്നുള്ളിൽ ആയാൾ മരിക്കുമെന്നുള്ളതിന്റെ ലക്ഷണമാണു. സ്വതേ മെലിഞ്ഞ ആൾ പെട്ടന്നു തടിച്ചാലും, തടിച്ച ആൾ പെട്ടന്നു മെലിഞ്ഞാലും ആറു മാസത്തിന്നുള്ളിൽ മരിക്കുമെന്നു തീർച്ചപ്പെടുത്താം. തന്റെ നാവിന്റെ അഗ്രം കാണ്മാൻ കഴിയാത്ത ഒരാൾ ഇരുപത്തിനാലു മണിക്കൂറിന്നുള്ളിൽ മരിക്കുന്നതാണു. ഒരു അറുപിശുക്കൻ പെട്ടന്നു ധാരാളിയാവുകയോ ധർമ്മിഷ്ഠനായിത്തീരുകയോ ചെയ്താൽ, അത് ആയാൾക്ക് ഇനി ആറുമാസത്തെ ആയുസ്സേ ഉള്ളൂ എന്നു സൂചിപ്പിക്കുകയാകുന്നു. ഒരാളുടെ ശരീരത്തിന്റെ പകുതിഭാഗം ചൂടോടുകൂടിയിരിക്കുകയും, മറ്റേഭാഗം തണുത്തിരിക്കുകയും ചെയ്യുന്നതാണെങ്കിലും ഒരാഴ്ചക്കുള്ളിൽ ആയാൾ മരിച്ചുപോകുമെന്നു തീർച്ചയാണു.

പിന്നെ, ഒരു പാത്രത്തിൽ വെള്ളം നിറച്ച് അതിലുള്ള സൂൎയ്യന്റെ പ്രതിബിംബം നോക്കീട്ടും ആയുഷ്കാലം തീർച്ചപ്പെടുത്തുമാറുണ്ട്. രോഗി ആ പ്രതിച്ഛായ മുഴുവനായും, ഛിന്നഭിന്നമാകാതേയും കാണുന്നുണ്ടെങ്കിൽ ആയാളുടെ ദിനം ക്ഷണത്തിൽ ആശ്വാസമാകുമെന്നു വിചാരിക്കാം. എന്നാൽ അതു തെക്കോട്ടു ഭിന്നമായി കണ്ടാൽ ആറുമാസത്തിലകത്തും, പടിഞ്ഞാട്ടാണെങ്കിൽ രണ്ടു മാസത്തിന്നു ശേഷവും ആയാൾ മരിക്കുകയും ചെയ്യും. ആയാൾ അതു വടക്കു ഭാഗത്തായിട്ടു ഭേദിച്ചു കണ്ടുവെങ്കിൽ ആയാളുടെ മരണം മൂന്നു മാസത്തിലകത്തു സംഭവിക്കും. അതല്ല, കിഴക്കാണു ഭിന്നമായി കണ്ടതെങ്കിൽ മരണം ഒരു മാസത്തിന്നുള്ളിലായിരിക്കുകയും ചെയ്യും. ആയാൾ ആ പ്രതിബിബത്തിന്റെ നടുവിൽ ഒരു ദ്വാരം കാണുന്നതായാൽ പത്തുദിവസം കഴിയുന്നതിന്നുമുമ്പെ മരിച്ചുപോകും. ഇനി എന്നെങ്കിലും ആ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/191&oldid=155585" എന്ന താളിൽനിന്ന് ശേഖരിച്ചത്