താൾ:Aarya Vaidya charithram 1920.pdf/190

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൯ വൈദ്യന്റെ ഗുണങ്ങളും മറ്റും ൧൭൫


ങ്കിൽ, ആയാൾ മൂന്നു കൊല്ലത്തിലധികം ജീവിച്ചിരിക്കുകയില്ല; രണ്ടുദിവസം അടുപ്പിച്ച് അങ്ങിനെതന്നെ കാണുന്നതായാൽ ആയാൾ ഒരു കൊല്ലത്തിലകത്തു മരിക്കും; അതേമൂക്കിൽകൂടിത്തന്നെ മൂന്നു ദിവസം ഇടവിടാതെ ശ്വാസം പോകുന്നതാണെങ്കിൽ ആയാളുടെ ആയുഷ്കാലം മൂന്നു മാസത്തിലധികമില്ലെന്നും തീൎച്ചപ്പെടുത്താം. ഒരാൾ പകൽസമയം ഇടത്തെ മൂക്കിൽകൂടി വേഗം വേഗം ശ്വാസം വിടുകയും, രാത്രിയിൽ അതിൽകൂടി അശേഷമില്ലാതിരിക്കുകയും ചെയ്യുന്നതായാൽ, ആയാൾ നാലുദിവസത്തിന്നുള്ളിൽ മരിക്കും, പിന്നെ, രണ്ടു മൂക്കിൽകൂടിയും പത്തു ദിവസം ഇടവിടാതെ ശ്വാസം വലിക്കുന്ന ഒരാൾ മൂന്നു ദിവസമേ ജീവിച്ചിരിക്കുകയുള്ളൂ. വലത്തെ നാഡി വിഷമമായി സ്പന്ദിക്കുകയും, ഇടത്തെ മൂക്കിൽകൂടിയുള്ള ശ്വാസത്തിന്റെ പ്രവൃത്തി തീരെ നിൽക്കുകയും ചെയ്തുകണ്ടാൽ ആരോഗി മരിക്കുമാറായി എന്നു തീർച്ചപ്പെടുത്താം. മൂക്കു വളഞ്ഞുപോകയും, പിന്നെ മൂക്കിൽ കൂടി ശ്വസിക്കുന്നതിന്നു പകരം വായിൽ കൂടി ശ്വസിക്കേണ്ടിവരികയും ചെയ്യുന്നതാണെങ്കിൽ ആ ഒരു മനുഷ്യൻ പിന്നെ മുപ്പതു മണിക്കൂർ മാത്രമേ ശ്വാസം വലിക്കുകയുള്ളൂ. സ്വതേ കറുത്തിരുന്ന ഒരാൾ പെട്ടന്നു വെളുത്താൽ (മഞ്ഞനിറമായാൽ) ആയാൾ രണ്ടുമാസത്തിലകത്തു സിദ്ധികൂടും, പല്ലുകൾ, ചുണ്ടു, നാവ് ഇവ വറളുകയും, കണ്ണുകളും, നഖങ്ങളും കറുത്തുപോവുകയും ചെയ്യുന്നവനും, മഞ്ഞ, പച്ച, ചുകപ്പ് ഈ നിറങ്ങൾ കറുപ്പായി തോന്നുന്നവനും, പിന്നെ ആറുമാസത്തോളമേ ജീവിച്ചിരിക്കുകയുള്ളൂ. സുരതാവേഗത്തിന്നിടയിൽ തുമ്മുന്നവനും, മൂത്രത്തോടുകൂടി ശുക്ലവും സ്രവിക്കുന്നവന്നും പിന്നെ ഒരു കൊല്ലത്തിലധികം ആയുസ്സുണ്ടായിരിക്കുകയില്ല. ഒരാൾക്കു മലവും മൂത്രവും ഒപ്പം പോകുന്നതാണെങ്കിൽ ആയാളും പിന്നെ ഒരു കൊല്ലമേ ജീവിച്ചിരിക്കുകയുള്ളൂ. ഒരാൾ വെള്ളത്തിൽനിന്നു പൊന്തിയ ഉടനെ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/190&oldid=155584" എന്ന താളിൽനിന്ന് ശേഖരിച്ചത്