൪ | ആൎയ്യവൈദ്യചരിത്രം | [അദ്ധ്യാ |
കൊണ്ടിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അഭിമാനഹേതുക്കളാണെന്നു വെച്ചിരിക്കുന്ന മിക്ക ശാസ്ത്രങ്ങളും പ്രാചീനഹിന്തുക്കൾക്കറിയപ്പെടാത്തവയായിരുന്നില്ല. അനേകായിരം സംവത്സരങ്ങൾ ക്കുമുമ്പിൽ അവരുൽഘോഷിച്ചിരുന്ന ശാസ്ത്രതത്വങ്ങൾ ഇന്നും അവയുടെ സ്വാഭാവികമായ പുതുമയോടുകൂടി ഉജ്ജ്വലിക്കുന്നുണ്ടോ എന്നറിയേണ്ടതിന്നു ഒരുവൻ അവരുടെ ഗ്രന്ഥങ്ങളിലൊന്നു ദൃഷ്ടി പതിപ്പിക്കുകയേ ചെയ്യേണ്ടതുള്ളൂ.
ജോതിഷത്തെ ഒന്നാമതായി സൃഷ്ടിച്ചതു ഹിന്തുക്കളായിരുന്നു. ഇദാനീന്തനന്മാരായ എല്ലാ ജ്യോതിശ്ശാസ്ത്രവിശാരദന്മാരും, ജ്യോതിഷത്തിൽ ഹിന്തുക്കൾ കണ്ടുപിടിച്ച തത്ത്വങ്ങൾക്ക് ഏറ്റവും പഴക്കമുണ്ടെന്ന് ഐക്യകണ്ഠ്യേന സമ്മതിക്കുന്നുണ്ട്. കാസ്സിനി, ബെയിലി, പ്ളേഫ്ർ മുതലായ പാശ്ചാത്യപണ്ഡിതന്മാർ, ക്രിസ്തുവിന്നു മൂവ്വായിരം കൊല്ലങ്ങൾക്കു മുമ്പായി ഹിന്തുക്കൾ കണ്ടെത്തിയ ജ്യോതിശ്ശസ്ത്രതത്ത്വങ്ങൾ ഇന്നും അവൎണ്ണനീയങ്ങളായിരിക്കുന്നു എന്നും, അവരക്കാലത്തുതന്നെ ഈ ശാസ്ത്രത്തിൽ വളരെ പാണ്ഡിത്യമുള്ളവരായിരുന്നു എന്നും നിരാക്ഷേപമായി തെളിയിച്ചിരിക്കുന്നു. പ്രാചീനഹിന്തുക്കൾ പഞ്ചാംഗങ്ങളെ നിൎണ്ണയിക്കുകയും, ഗ്രഹണം ഗണിച്ചു മുൻകൂട്ടിപ്പറകയും ചെയ്തിരുന്നു. കോൾബ്രൂക്കിന്റെ പക്ഷത്തിൽ, ജ്യോതിശ്ശാസ്ത്രവിശാരദനായ ടോൾമിയേക്കാൾ അയനചലനത്തിൽ അവൎക്കായിരുന്നു അധികം ശരിയായ പരിജ്ഞാനമുണ്ടായിരുന്നതെന്നു കാണുന്നു.
ഗണിതഭാഗം എടുത്തുനോക്കുന്നതായാൽ, അതിലും പൂൎവ്വഹിന്തുക്കൾ വലിയൊരു നിലയിലെത്തിയിരുന്നു എന്നു നമുക്കറിയാം. ദശാംശഭിന്നിതം മുതലായ അനേകം ഗണിതസമ്പ്രദായങ്ങളെ അവർ സ്വയമേവ നിൎമ്മിച്ചു. ഭൂമിതിശാസ്ത്രം (Geometry), ത്രികോണമിതിശാസ്ത്രം (Trignometry) എന്നീ രണ്ടു ശാസ്ത്രങ്ങളുടെ പ്രവൎത്തകന്മാരും, അവയിൽപ്പിന്നെ വളരെ പ