൧൭൪ | ആൎയ്യവൈദ്യചരിത്രം | [അദ്ധ്യാ |
ഇരിക്കുക; സന്ധികൾ, നീലിനികൾ, ലോഹിനികൾ ഇവ മാംസത്തിൽ താണിരിക്കുകയും, ശരീരം നല്ല ബലത്തോടുകൂടി സൃഷ്ടിക്കപ്പെട്ടതായിരിക്കുകയും ചെയ്ക; ശാന്തനും സമാധാനശീലനും, സ്വതേ നീരോഗിയുമായിരിക്കുക; ചെവികളിൽ രോമം വളൎന്നിരിക്കുക; ദേഹവും മനസ്സും, ലോകപരിചയവും ക്രമത്തിൽ വൎദ്ധിച്ചുവരിക ഈവക ലക്ഷണങ്ങൾ ഏതൊരാൾക്കാണോ കാണുന്നത്, ആയാൾ ദീർഗ്ഘായുസ്സോടുകൂടി സുഖമായിരിക്കുമെന്നാണു വെച്ചിട്ടുള്ളത്.
കണ്ണിന്നു താഴേ രണ്ടോ മൂന്നോ വലികൾ ഉണ്ടായിരിക്കുക; കാലുകളും ചെവികളും മാംസങ്ങളായിരിക്കുക; മൂക്ക് ഉയൎന്നിരിക്കുക ഇങ്ങിനെയുള്ള ലക്ഷണങ്ങൾ കാണുന്ന ആൾക്ക് മദ്ധ്യവയസ്സോളം ജീവിച്ചിരിക്കുവാൻ ഇടവരുമെന്നാണു പറയപ്പെടുന്നത്.
നീളം കുറഞ്ഞ വിരലുകൾ, ദീർഗ്ഘമായ ലിംഗം, വീതികുറഞ്ഞ (ഇടുങ്ങിയ) പുറം, സ്ഫഷ്ടമായി കാണുന്ന തൊണ്ണുകൾ, വ്യാകുലമായ നോട്ടം ഇവയെല്ലാം അല്പായുസ്സിന്റെ ലക്ഷണങ്ങളുമാണു.
ഇതിന്നൊക്കെ പുറമെ, ഒരു ശരീരത്തിന്റെ പ്രമാണം എങ്ങിനെയായാലാണു കണക്കാവുക എന്നു വിവരിക്കുവാൻ തന്നെ സുശ്രുതൻ ഒരദ്ധ്യായം ഒഴിച്ചിട്ടിട്ടുണ്ട്.
ഇപ്രകാരം ഒരാളുടെ പുറമെ കാണുന്ന സ്വരൂപവും ഭാവവും നോക്കി ആയാൾ എത്രകാലം ജീവിച്ചിരിക്കുവാൻ ഇടയുണ്ടെന്നു വൈദ്യന്മാർക്ക് എങ്ങിനെ പറയുവാൻ കഴിയുമെന്ന് ഊഹിക്കപ്പെട്ടിരിക്കുന്നുവോ, അങ്ങിനെതന്നെ അവശ്യം സംഭവിക്കുന്നതായ മരണം നേരിടുന്നതെപ്പോഴാണെന്നു തീർച്ചപ്പെടുത്തുവാനും അവൎക്ക് ചില ലക്ഷണങ്ങളും സൂചനകളും നോക്കുവാനുണ്ട്. എങ്ങിനെയെന്നാൽ, ഒരാളുടെ വലത്തെ മൂക്കിൽ കൂടിയാണു ഒരു ദിവസം ഇടവിടാതെ ശ്വാസം പോകുന്നതെ