താൾ:Aarya Vaidya charithram 1920.pdf/188

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൻ] വൈദ്യന്റെ ഗുണങ്ങളും മറ്റും ൧൭൩


ണിക്കുന്നതാകുന്നു. ഓരോ പട്ടികയിൽതന്നെ ഒന്നിന്റെ കീഴിൽ മറ്റൊന്നായി ചേർത്തിരിക്കുന്ന ഇംഗ്ലീഷ് അക്കങ്ങൾ, അതാതിന്റെ നേരെ മുകളിൽ കാണുന്ന ദിവസങ്ങളിൽ ഒരു രോഗം ബാധിക്കുന്നതാണെങ്കിൽ അതു മേൽപ്രസ്താവിച്ച രണ്ടു മതക്കാരിൽ ഓരോരുത്തരുടെ അഭിപ്രായപ്രകാരം എത്ര ദിവത്തോളം നിലനിൽക്കുമോ ആ ദിവസത്തിന്റെ സംഖ്യയെ കാണിക്കുകയാണു ചെയ്യുന്നത്. പൂജ്യ(0)മായി കാണുന്നതു രോഗം അസാദ്ധ്യമാണെന്നതിന്റെ ലക്ഷണവുമാണു.

ഇപ്രകാരം ഏതെങ്കിലുമൊരു രോഗം ഒരു പക്ഷത്തിന്റെ ആദ്യത്തെ ദിവസം (പ്രതിപദത്തിൽ) ആണു ആരംഭിക്കുന്നതെങ്കിൽ, അത് ഒരു ഗ്രന്ഥകൎത്ത്റ്റാവിന്റെ മതത്തിൽ, ൧൫ ദിവസവും, മറ്റേയാളുടെ അഭിപ്രായത്തിൽ ൧0 ദിവസവും നിലനിൽക്കുന്നതാകുന്നു. അതുപോലെതന്നെ, ഒരു രോഗം ഞായറാഴ്ചയാണു ആദ്യം തുടങ്ങിയതെങ്കിൽ, അതു മുപ്പതു ദിവസത്തോളം വിടാതെ നിൽക്കുകയൊ, അല്ലെങ്കിൽ മരണപൎയ്യവസായിയായിത്തീരുകയോ ചെയ്യുമെന്നും ധരിക്കേണ്ടതാണു.

മനുഷ്യായുസ്സു ദീൎഗ്ഘം, മദ്ധ്യം, അല്പം ഇങ്ങിനെ മൂന്നു വിധത്തിലാണെന്നാണു സുശ്രുതന്റെ പക്ഷം. അതിൽ ദീൎഗ്ഘായുസ്സ് നൂറ്റിരുപതു കൊല്ലവും, മദ്ധ്യായുസ്സ് എഴുപത്തഞ്ചു കൊല്ലവും, അല്പായുസ്സ് ഇരുപത്തഞ്ച് കൊല്ലവും നിലനിൽക്കുന്നതാണു. പാണികൾ, കാലടികൾ, വാരിഭാഗങ്ങൾ, പുറം, ചൂചുകങ്ങൾ (സ്തനാഗ്രങ്ങൾ), പല്ലുകൾ, ചുമലുകൾ, വായ്, നെറ്റി ഇവ വലുതായിരിക്കുക; ഭുജങ്ങൾ, വിരലുകൾ, ശ്വാസം, ദൃഷ്ടിപാതം (കാഴ്ച) ഇവ ദീൎഗ്ഘങ്ങളായും, പുരികങ്ങൾ, മാറിടം ഇവ വിസ്തീൎണ്ണങ്ങളായുമിരിക്കുക; കാലുകൾ, ലിംഗം, കഴുത്ത് ഇവ അധികം ദീൎഗ്ഘങ്ങളല്ലാതേയും, ശബ്ദവും നാഭിയും ഗംഭീരങ്ങളായുമിരിക്കുക; പരാക്രമം അധികമായും, തല അല്പം പിന്നാക്കം ഉന്തിയും

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/188&oldid=155581" എന്ന താളിൽനിന്ന് ശേഖരിച്ചത്