താൾ:Aarya Vaidya charithram 1920.pdf/186

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം നു] വൈദ്യന്റെ ഗുണങ്ങളും മറ്റും ൧൭൧


രയിൽ കെപ്ലർ എന്ന ആൾ ജ്യോതിഷവിദ്യ 'വിദുഷിയായ മാതാവിന്നുണ്ടായ ഒരു ബുദ്ധിയില്ലാത്ത മകളാണെന്നും, എന്നാൽ ആ മാതാവിന്റെ രക്ഷയ്ക്കും ആയുസ്സിന്നും ഈ കഥയില്ലാത്ത മകൾ കൂടാതെ കഴിയുന്നതല്ലെന്നും' പറഞ്ഞിരിക്കുന്നു. ഈ 'മകളെ' മാനിക്കുന്നവർക്ക് അവളുടെ ഭാഗം വാദിക്കുവാനായി സ്വന്തം ചില ന്യായങ്ങളുമുണ്ട്. ഏതായാലും, ജ്യോതിശ്ശാസ്ത്രം ശാസ്ത്രസിദ്ധമായ ഒരു അടിസ്ഥാനത്തിൽ ഉറപ്പിക്കപ്പെട്ടതോ, അതോ പണ്ടെത്തെ അന്ധവിശ്വാസത്തിന്റെ ഒരു അവശേഷമോ എന്നു തീർച്ചപ്പെടുത്തുന്നത് ഇവിടെ നമ്മുടെ ഉദ്ദേശ്യത്തിന്നു ചേൎന്നതല്ലല്ലൊ. നമ്മുടെ ഇപ്പോഴത്തെ ഉദ്ദേശ്യമാകട്ടെ ഹിന്തുവൈദ്യന്മാർ ഒരു രോഗിക്ക് സാധാരണ ചികിത്സകൾ ചെയ്തുനോക്കീട്ടൊന്നും ഫലം കാണുന്നില്ലെങ്കിൽ, ആയാളുടെ ജാതകം കൂടി നോക്കുക പതിവുണ്ടെന്നുള്ള ഒരു സംഗതി ഇവിടെ പ്രസ്താവിക്കുകമാത്രമാകുന്നു. പിഴച്ച ഗ്രഹങ്ങളുടെ ദോഷം തീർക്കുവാൻ പലേ പ്രതിവിധികളുമുണ്ട്. ഏതെങ്കിലും ഒരു രോഗിയുടെ കാൎയ്യത്തിൽ ചൊവ്വ ചന്ദ്രന്റെ ഗൃഹത്തിൽ ചെല്ലുമ്പോൾ ആയാൾക്ക് രക്തസംബന്ധമായ രോഗങ്ങളുണ്ടാകുവാനിടയുണ്ട്. അപ്പോൾ ആയാൾക്കുണ്ടാകുന്ന ദോഷഫലം മന്ത്രോച്ചാരണം, വിശിഷ്ടനായ ഒരു ബ്രാഹ്മണന്ന് ഒരു ചുകന്ന കൂറ്റനെ ദാനം ചെയ്യുക[1],അഗ്നിയിൽ നെയ്യുകൊണ്ടുള്ള ഹോമം ഈ വക പ്രതിവിധികൊണ്ടു തീരുന്നതാണു. ഈ സംഗതിയിൽ പ്രതിവിധിയായി ചില സ്നാനങ്ങൾ ചെയ് വാനും, പവിഴം കൊണ്ടുണ്ടാക്കിയ ചില ആഭരണങ്ങൾ ധരിക്കുവാനും വിധിച്ചിട്ടുണ്ട്. രോഗിയുടെ ജാതകത്തിൽ ഓരോ ഗ്രഹങ്ങളുടെ സ്ഥിതിഭേദം പോലെ ഫലത്തിന്നു ഭേദമുണ്ടെന്നാണു വിശ്വസിക്കപ്പെട്ടിരിക്കുന്നത്. അപ്പോൾ അതിന്നനുസരിച്ച് പ്രതിവിധികൾക്കും ഭേദ


  1. ദാനം എപ്പോഴും ബ്രാഹ്മണൎക്കാണല്ലൊ പതിവ്
"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/186&oldid=155579" എന്ന താളിൽനിന്ന് ശേഖരിച്ചത്