താൾ:Aarya Vaidya charithram 1920.pdf/178

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൯] വൈദ്യന്റെ ഗുണങ്ങളും മറ്റും ൧൬൩


വരോടും സ്നേഹമുള്ളവനും, സത്യത്തേയും തന്റെ പ്രവൃത്തിയേയും പരിപാലിച്ചു പോരുന്നവനും ആയിരിക്കണം. ആയാളുടെ പ്രധാനമായ കൃത്യം തന്റെ രോഗിയെ ശരിയായും, ലാഭേഛ കൂടാതെയും ചിത്സിക്കുകയാകുന്നു. മനസ്സാക്ഷിക്കനുസരിച്ച് ഒരു രോഗിയെ ചികിത്സിക്കുന്നതുകൊണ്ട് വൈദ്യന്നു പുണ്യം കിട്ടുമെന്നാണു പറയപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് ആയാൾ ഒരു ദരിദ്രനായ രോഗിയുടെ കാൎയ്യത്തിൽ പണത്തിന്നുള്ള മോഹംകൊണ്ടു ചികിത്സിച്ചു തന്റെ ഗുണം വിറ്റുകളയരുത്. എന്നാൽ, തന്റെ നിത്യവൃത്തിക്കായി ഒരു വിധം കഴിച്ചിലിന്നു വകയുള്ളവരോടു ന്യായമായ വല്ലഫീസ്സും കിട്ടണമെന്നാവശ്യപ്പെടുന്നതിൽ തെറ്റില്ലതാനും. തന്റെ വൈദ്യന്നു വല്ല ഫീസ്സും കൊടുക്കുവാൻ കഴിയുന്ന ഒരാൾ ആയാളുടെ ചികിത്സയിലിരിക്കുമ്പോൾ അതു കൊടുക്കാതിരിക്കുകയാണെങ്കിൽ ആയാളെ "പാപി" എന്നു വിളിക്കുന്നതാണു. എന്നുമാത്രമല്ല, ആയാളുടെ പുണ്യമെല്ലാം ആ വൈദ്യന്നു കിട്ടുന്നതാണെന്നും കൂടി പറയപ്പെട്ടിരിക്കുന്നു. പണം കൊടുക്കേണ്ട കാൎയ്യത്തിൽ മതസംബന്ധമായ ഒരു നിബന്ധന കൂടി ഉള്ളതായി കാണുന്നു. വെറുംകയ്യായി അതായതു യാതൊരു സമ്മാനമോ, കാഴ്ചദ്രവ്യമോ കൂടാതെ, ഒരു രാജാവിന്റേയും, ഗുരുവിന്റെയും, വൈദ്യന്റെയും അടുക്കൽ ചെല്ലുകയോ, അവരെ കാണുകയോ ഹിന്തുക്കളാരും ചെയ്തുപോകരുതെന്നു വിധിച്ചിട്ടുണ്ട്. അതുകൊണ്ട്, ഒരു രാജ്യത്ത് ആളുകൾ ഉണ്ടാകാതിരിക്കയില്ലെന്നും, ആളുകൾക്കു ദീനം പിടിക്കാതിരിക്കയില്ലെന്നും, എന്നാൽ വൈദ്യന്ന് ഏതുവിധത്തിലും നിത്യവൃത്തിക്കു ബുദ്ധിമുട്ടേണ്ടിവരില്ലെന്നു തീർച്ചയാണെന്നും പറഞ്ഞിട്ടുള്ളതു വളരെ ശരിയാണു. ഏതെങ്കിലും ഒരു ദീനത്തിന്നു നൂറു മരുന്നറിയുന്ന ഒരു ചികിത്സക്കാരനെ "വൈദ്യൻ" എന്നു പറയാം. ഏതെങ്കിലും ഒരു ദീനത്തിന്നുതന്നെ ഇരുനൂറു മ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/178&oldid=155570" എന്ന താളിൽനിന്ന് ശേഖരിച്ചത്