Jump to content

താൾ:Aarya Vaidya charithram 1920.pdf/176

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം നു] വൈദ്യന്റെഗുണങ്ങളും മറ്റും ൧൬൧


താല്പൎയ്യത്തോടു കൂടിയിരിക്കുകയും ഗീതവാദ്യങ്ങളെ ഇഷ്ടപ്പെടുകയും ചെയ്യും.

ഗ്രാഹകഗ്രഹം--ഇതു ശൂന്യഗൃഹം ശൂന്യ(നിർജ്ജല)മായ കൂപങ്ങൾ ഇവയിൽനിന്നു ബാധിക്കും. ഇതു ബാധിച്ചുപോയാൽ വിശപ്പോ ദാഹമോ ഉണ്ടായിരിക്കുകയില്ലെന്നു മാത്രമല്ല പറഞ്ഞതൊന്നും ആയാൾ കൂട്ടാക്കുകയുമില്ല.

പൈശാചഗ്രഹം--അശുചിയായും അശുദ്ധമായുമുള്ള സ്ഥലങ്ങൾ, ഉച്ഛിഷ്ടം ഇവകളിലാണു ഇതിന്റെ വാസം. ഈ ഗ്രഹം ബാധിച്ചിട്ടുള്ളവൻ നൃത്തം വെക്കുക, നിലവിളിക്കുക, പാടുക, ഉറക്കെപറയുക, ഭ്രാന്തനെപ്പോലെ തിരിയുക, വസ്ത്രം ധരിക്കാതിരിക്കുക, വായിൽനിന്നും വെള്ളം ഒലിപ്പിച്ചു കൊണ്ടിരിക്കുക ഇതൊക്കെ ചെയ്യുന്നതാണു.

ഇങ്ങിനെ ഭൂതാവേശംകൊണ്ടുണ്ടാകുന്ന രോഗങ്ങൾക്കു ഹിന്തുവൈദ്യശാസ്ത്രത്തിൽ മരുന്നുകളെക്കൊണ്ടും മന്ത്രങ്ങളെക്കൊണ്ടും പല ചികിത്സകളും പറഞ്ഞിട്ടുണ്ട്. ചിലപ്പോൾ തകിട് മുതലായ രക്ഷാസാധങ്ങളെ ധരിക്കുകയും പതിവില്ലെന്നില്ല. ഭൂതാവേശംകൊണ്ടും മറ്റുമുണ്ടാകുന്ന രോഗങ്ങളുടെ ശാന്തിക്കായി ഹിന്തുക്കൾ സാധാരണയായി ധരിക്കുന്ന ചില രക്ഷാകരണങ്ങളുടെ സ്വഭാവവും വിവരണവും മറ്റും അധികവും മന്ത്രശാസ്ത്രത്തിൽ പെട്ടതാകയാൽ ഇവിടെ എടുത്തു വിസ്തരിക്കുന്നില്ല.



ഒമ്പതാം അദ്ധ്യായം

ഒരു വൈദ്യന്റെ ഗുണങ്ങളും, സാദ്ധ്യാസാദ്ധ്യവിചാരവും


വൈദ്യശാസ്ത്രത്തിന്റെ തത്വങ്ങളേയും, അതിലുള്ള പരിചയത്തേയും, എന്നുവേണ്ട അതിനെ സംബന്ധിച്ചുള്ള മറ്റും സം

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/176&oldid=155568" എന്ന താളിൽനിന്ന് ശേഖരിച്ചത്