൧൬0 | ആൎയ്യവൈദ്യചരിത്രം | [അദ്ധ്യാ |
ഷ്യൻ വളരെ ദീനനായും, പ്രേതത്തെപ്പോലെയും ഇരിക്കും.
നൈരൃതഗ്രഹം--പുറ്റ്, പെരുവഴി, പ്രശസ്തവൃക്ഷം ഇങ്ങിനെ ഓരോന്നിന്റെ സമീപത്തിൽ നിന്നാണു ഈ ഗ്രഹം ബാധിക്കുന്നത്. അതു ബാധിച്ചു കഴിഞ്ഞാൽ ആ മനുഷ്യൻ ഒന്നും അനങ്ങാതിരിക്കുകയോ, ഓടിനടക്കുകയൊ, ആളുകളെ ഉപദ്രവിക്കുകയോ, കൊല്ലുകയോ ചെയ്യും. അതുകൂടാതെ ആയാളുടെ മുഖം വിവർണ്ണമായിത്തീരുകയും ശക്തി വർദ്ധിക്കുകയും, ചേതന ദുഷിച്ചുപോകയും ചെയ്യും.
വാരുണഗ്രഹം--ഈ ഗ്രഹം നദികൾ, തടാകങ്ങൾ എന്നിവയുടെ തീരങ്ങളിലായിരിക്കും സഞ്ചരിക്കുന്നത്. അതു ബാധിച്ചവന്നു വായിൽനിന്നു വെള്ളം ഒലിച്ചുകൊണ്ടിരിക്കുകയും, മൂത്രം അധികമായിത്തീരുകയും, കണ്ണിൽ വെള്ളം നിറയുകയും ചെയ്യും. അതിന്നുപുറമെ ആയാൾ മൂകനെപ്പോലെ കാണപ്പെടുന്നതുമാണു.
മാരുതഗ്രഹം--ചുഴലിക്കാറ്റിന്റെ നടുവിൽനിന്നും മറ്റുമാണു ഈ ഗ്രഹം ബാധിക്കുന്നത്. അതു ബാധിച്ചവൻ മുഖംവാടി ദീനനായിരിക്കുകയും, വിറക്കുകയും, നിലവിളിക്കുകയും ചെയ്യും. അതല്ലെങ്കിൽ പരവശനായും കണ്ണിന്നു ശക്തികുറഞ്ഞും കലശലായ വിശപ്പോടു കൂടിയുമിരിക്കും.
കുബേരഗ്രഹം--അധികമായ വല്ല സന്തോഷമോ ഗർവ്വോ അഭിമാനമോ ഉള്ള സമയത്താണു ഇതു ബാധിക്കുന്നത്. ഇതിനാൽ ബാധിതനായവൻ ഗർവ്വോദ്ധതനും അലങ്കാരങ്ങളിൽ വളരെ താല്പൎയ്യത്തോടു കൂടിയവനുമായിരിക്കും.
ഈശ്വരാനുഗ്രഹം--ജീർണ്ണിച്ചുകിടക്കുന്ന ക്ഷേത്രങ്ങളിൽ നിന്നും മറ്റുമാണു ഇതു സാധാരണ ബാധിക്കുന്നത്, ഈ ശിവഗ്രഹം ബാധിച്ചവൻ മേലൊക്കെ ഭസ്മം വാരി പൂശുകയും, ദിഗംബരനായി (വസ്ത്രം കൂടാതെ) പാഞ്ഞുനടക്കുകയും, ശിവധ്യാനത്തിൽ