താൾ:Aarya Vaidya charithram 1920.pdf/174

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൮] ഹിന്തുഗ്രന്ഥകാരന്മാർ ൧൫൯


ലെ ചാടുന്നതായ ഒരു സ്പന്ദനത്തേയും(Pulsus dorcadisans) തിരമാലപോലെ താണും പൊന്തിയുമിരിക്കുന്ന സ്പന്ദനത്തേയും (Pulsus fluctuosus)കുറിച്ചു പറയുന്നുണ്ട്. ഇതുകൊണ്ടു ഗാലൻ ഈ വിഷയത്തിൽ ഹിന്തുവൈദ്യന്മാരിൽനിന്നാണു അറിവു സമ്പാദിച്ചതെന്നു വിചാരിക്കാമല്ലൊ.

ചിലമാതിരി രോഗങ്ങൾ ഭൂതങ്ങൾ നിമിത്തമുണ്ടാകുന്നതാണെന്നു വിശ്വസിക്കപ്പെട്ടുവരുന്നതായി മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലൊ. സകലമതക്കാരുടെ ഇടയിലും ഏറക്കുറെ കണ്ടുവരുന്നതായ രോഗങ്ങളെസംബന്ധിച്ചുള്ള ഈ ഭൗതികസിദ്ധാന്തം, (Demon theory of diseases) ഹിന്തുവൈദ്യഗ്രന്ഥകാരന്മാരേയും ഇളക്കീത്തീർക്കാതിരുന്നിട്ടില്ല. അവരുടെ സിദ്ധാന്തത്തിൽ, ഭൂതങ്ങൾ വെറുതേയൊ, വല്ല കാരണവശാലൊ കോപിച്ചാൽ അവ ആ അപരാധിയുടെ ദേഹത്തിൽ കടന്നുകൂടുകയും, അവനെ പലവിധത്തിലും ഉപദ്രവിക്കുകയും, ഓരോ രോഗങ്ങളുണ്ടാക്കിത്തീർക്കുകയും ചെയ്യുന്നതാണെന്നു കാണുന്നു. ഹാരീതൻ അങ്ങിനെ പത്തുവിധം ഭൂതങ്ങളെപ്പറ്റി പറഞ്ഞിട്ടുണ്ട്. ആവക ഗ്രഹങ്ങളുടെ പേരുകളും അവയുടെ ആവേശംകൊണ്ടുണ്ടാകുന്ന ഉപദ്രവങ്ങളും മറ്റും താഴേ പറയുന്നു.

ഐന്ദ്രഗ്രഹം--ഇതു സാധാരണയായി പൂങ്കാവുകൾ, വിഹാരങ്ങൾ, ദേവാലയങ്ങൾ ഈവക പ്രദേശങ്ങളിൽ നിന്നാണു ബാധിക്കുന്നത്. ഈ ഗ്രഹം ബാധിച്ചാൽ ഭ്രാന്തനെപ്പോലെ ചിരിക്കുക, പാടുക മുതലായി ഓരോന്നു പ്രവൎത്തിക്കും.

ആഗ്നേയഗ്രഹം--ഇതു ശ്മശാനം, നാൽകൂട്ടപ്പെരുവഴി ഈ വക സ്ഥലങ്ങളിൽ നിന്നു ബാധിക്കും. അതു ബാധിച്ചിട്ടുള്ളവൻ കരയുകയും, പേടിച്ചു ചുറ്റും നോക്കുകയും ചെയ്യും.

യമഗ്രഹം--ഇതു യുദ്ധഭൂമിയിൽനിന്നും, ശ്മശാനങ്ങളിൽനിന്നും ബാധിക്കുവാനിടയുണ്ട്. ഇതിനാൽ ബാധിതനായ മനു

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/174&oldid=155566" എന്ന താളിൽനിന്ന് ശേഖരിച്ചത്