താൾ:Aarya Vaidya charithram 1920.pdf/172

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൮] ഹിന്തുഗ്രന്ഥകാരന്മാർ ൧൫൭


നോക്കുക, സ്വാദുനോക്കുക ഇവയെല്ലാം ചെയ്തിരുന്നു. ചില പൂർവ്വാചാൎയ്യന്മാർ ഇതിൽ ഒടുക്കത്തെ സംഗതി ഒഴിവാക്കിയിരിക്കുന്നു. എന്നാൽ, മറ്റുചിലർ അതു ചെയ്തിട്ടില്ലെന്നു മാത്രമല്ല, ഏതെങ്കിലും ഒരു രോഗത്തിന്റെ സ്ഥാനത്തേയും, സ്വഭാവത്തേയും കുറിച്ചു ശരിയായ ഒരറിവു സമ്പാദിക്കേണ്ടതിന്നു വൈദ്യൻ ആയാളുടെ പഞ്ചേന്ദ്രിയങ്ങളേയും ഉപയോഗിക്കേണ്ടതാണെന്നു പ്രത്യേകം സിദ്ധാന്തിക്കുക കൂടി ചെയ്തിരിക്കുന്നു. രോഗിയുടെ ആകൃതി, കണ്ണ്, നാവ്, തോൽ, നാഡീസ്പന്ദനം, ശബ്ദം, മൂത്രം, മലം ഇവയെല്ലാം വൈദ്യൻ പരിശോധിച്ചു നോക്കേണ്ടതാണു. ഉപദ്രവത്തിന്റെ ശരിയായ ലക്ഷണത്തേയും, ഗതിയേയും അറിയേണ്ടതിന്നു നാഡീപരിശോധനയാണു എല്ലാറ്റിലും വെച്ചു മുഖ്യമായി വിചാരിക്കപ്പെട്ടിട്ടുള്ളത്. നാട്ടുവൈദ്യന്മാർ ഇപ്പോൾ സമാന്യേന ചെയ്തുവരുന്നതും അതുതന്നെയാണു. നാഡീസ്പന്ദനത്തിന്റെ ശരിയായ സ്വഭാവം മനസ്സിലാക്കേണ്ടതിന്നു മണിബന്ധത്തിലെ നാഡിയെയാണു സാധാരണയായി തിരഞ്ഞെടുക്കുന്നത്. രോഗി പുരുഷനാണെങ്കിൽ വലങ്കയ്യിലേയും, സ്ത്രീയാണെങ്കിൽ ഇടങ്കയ്യിലേയും നാഡിയെ പരിശോധിക്കണം. നാഡീസ്പന്ദനത്തെ പരിശോധിക്കുമ്പോൾ വൈദ്യൻ അതിന്റെ സങ്കോചക്ഷമത (Compressbility), പൗനഃപുന്യം അല്ലെങ്കിൽ അവിച്ഛേദം (Frequency), നിയമം (Regularity), പ്രമാണം (Size), വിരലുകളിൽതട്ടുമ്പോൾ തോന്നുന്ന മാതിരികൾ(Impressions) ഇവയൊക്കെ നോക്കേണ്ടതാണു. വാതകോപത്തിൽ ആ നാഡീസ്പന്ദനം ഒരു സർപ്പം ഇഴയുന്നതുപോലെയോ, അട്ടയുടെ ഗതിപോലെയോ ഇരിക്കും. പിത്തമാണു കോപിച്ചിരിക്കുന്നതെങ്കിൽ, അത്(നാഡി) ഒരു തവളയെപ്പോലെ ചാടുകയൊ, കാക്കയെപ്പോലെയോ കൂരിയാറ്റയെപ്പോലെയോ പറക്കുന്ന മാതിരിയിൽ തോന്നുകയോ ചെയ്യും. അതു വിരലിന്മേൽ മെല്ലെ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/172&oldid=155564" എന്ന താളിൽനിന്ന് ശേഖരിച്ചത്