താൾ:Aarya Vaidya charithram 1920.pdf/170

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൮] ഹിന്തുഗ്രന്ഥകാരന്മാർ ൧൫൫


അമ്ലപിത്തരോഗം 3 ,,
വാതരക്തം 8 ,,
വാതരോഗങ്ങൾ 80 ,,
പിത്തരോഗങ്ങൾ 40 ,,
കഫരോഗങ്ങൾ 20 ,,
രക്തരോഗങ്ങൾ 10 ,,
മുഖരോഗങ്ങൾ 74 ,,
നാസാരോഗങ്ങൾ 18 ,,
കർണ്ണമൂലരോഗങ്ങൾ 5 ,,
കർണ്ണരോഗങ്ങൾ 18 ,,
ശിരോരോഗങ്ങൾ 10 ,,
കപാലരോഗങ്ങൾ 9 ,,
നേത്രരോഗങ്ങൾ 94 ,,
പുംസ്ത്വദോഷരോഗങ്ങൾ 5 ,,
ശുക്ലദോഷരോഗങ്ങൾ 8 ,,

സ്ത്രീരോഗങ്ങളെക്കുറിച്ചു പിന്നെ പ്രത്യേകം അദ്ധ്യായത്തിലാണു വിവരിച്ചിട്ടുള്ളത്. ബാലരോഗങ്ങളും, ബാലപരിചരണവിധിയും മറ്റും "കുമാരഭൃത്യ" എന്ന ഘട്ടത്തിലും വിവരിക്കപ്പെട്ടിരിക്കുന്നു. മനുഷ്യർക്കറിയുവാൻ പാടില്ലാത്തവിധം ഭൂതങ്ങളാലോ മറ്റോ ഉണ്ടാക്കപ്പെടുന്നതായ രോഗങ്ങളുടെ കാരണങ്ങളും, ലക്ഷണങ്ങളും മറ്റും "ഭൂതവിദ്യ" എന്ന ഘട്ടത്തിലും പറയപ്പെട്ടിട്ടുണ്ട്.

വിഷങ്ങളുടെ ചികിത്സയും, പ്രത്യൗഷധവിധിയും മറ്റും "കല്പം" എന്ന സ്ഥാനത്തിലാണു വിവരിക്കപ്പെട്ടിരിക്കുന്നത്. വിഷങ്ങൾ സ്ഥാവരങ്ങൾ എന്നും, ജംഗദങ്ങൾ എന്നും രണ്ടുവിധമുണ്ട്. ഉമ്മത്ത്, പാഷാണം, വത്സനാഭം മുതലായവയെല്ലാം സ്ഥാവര വിഷങ്ങളാണു. അവകൾ വമനം, വിരേചനം, ന

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/170&oldid=155562" എന്ന താളിൽനിന്ന് ശേഖരിച്ചത്