താൾ:Aarya Vaidya charithram 1920.pdf/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൫൨ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


പിന്നേത്തെ ജന്മത്തിലും രോഗബാധകൂടാതെ കഴിയുമെന്നു തീൎച്ചയായും വിശ്വസിക്കാം.

ദോഷങ്ങൾ നിമിത്തമുണ്ടാകുന്ന രോഗങ്ങളുടെ പ്രതിവിധിക്ക് ഹിന്തുവൈദ്യന്മാർ "ചികിത്സിതം" എന്നാണു പേരിട്ടിരിക്കുന്നത്. അവർ പല രോഗങ്ങൾക്കും ചികിത്സിക്കുകയും, ഔഷധങ്ങളെ വിധിക്കുകയും ചെയ്തിട്ടുണ്ട്. അതിൽ പ്രായേണ എല്ലാ രോഗങ്ങളുടേയും പേരും സംഖ്യയും താഴേ കാണിക്കാം.

രോഗങ്ങളുടെ
പേർ സംഖ്യ
ജ്വരം (പനി) 25 വിധം
അതിസാരം. 7 ,,.
ഗ്രഹണി 5 ,,
പ്രവാഹിക 4 ,,
അജീൎണ്ണം 3 ,,
വിഷൂചിക 3 ,,
അൎശസ്സ് (മൂലക്കുരു) 6 ,,
ചൎമ്മകിലം 3 ,,
കൃമിരോഗങ്ങൾ 23 ,,
പാണ്ഡുരോഗം 5 ,,
കാമില, കുംഭകാമില, ഹലീമകം ഓരോവിധം
രക്തപിത്തം 3 ,,
കാസം 5 ,,
ക്ഷയം 5 ,,
ശോഷം 6 ,,
ശ്വാസരോഗം 5 ,,
ഹിക്കാരോഗം 5 ,,
അഗ്നിവികാരരോഗം 4 ,,
"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/167&oldid=155558" എന്ന താളിൽനിന്ന് ശേഖരിച്ചത്