താൾ:Aarya Vaidya charithram 1920.pdf/159

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧ർർ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


ക്കേണ്ടതിന്ന് ഇനിയും ഏറെക്കുറെ ദുർഘടമായ അനേകം വിധികളുണ്ട്. അതിന്നൊക്കെ പലവിധത്തിലുള്ള യന്ത്രങ്ങളും ആവശ്യമാണു.

രസത്തിന്റെ ആശ്ചൎയ്യകങ്ങളായ ഗുണങ്ങളെക്കുറിച്ചു ഹിന്തുവൈദ്യന്മാർ അനേകം ഗ്രന്ഥങ്ങളെഴുതീട്ടുണ്ട്. ഇന്ത്യയിൽ 'രസേഷിസം' എന്ന ഒരു മതസിദ്ധാന്തത്തെ അംഗീകരിച്ചു പോരുന്നവർ ഈ "രസം" എന്നത് ഈശ്വരന്റെ ഒരു സ്വരൂപഭേദമാണെന്നാണു വിശ്വസിച്ചുപോരുന്നത്. രസം മറ്റു ചില ധാതുക്കളോടു ചേർത്ത് ഔഷധമാക്കി ഉപയോഗിക്കുന്നതായാൽ അവയ്ക്കു സ്വതേ ഉള്ളതിലും വളരെ അധികം ശക്തി കൂടുമെന്നാണു പറയപ്പെടുന്നത്. യൂറോപ്പിൽ "വൈദ്യശാസ്ത്രത്തെ പരിഷ്കരിച്ചവൻ" എന്നു പറയപ്പെടുന്ന പരാസെൽസ് എന്ന വിദ്വാൻ ഇന്ത്യയിലെ യോഗികളെക്കുറിച്ച് ഇങ്ങിനെ പറഞ്ഞിരിക്കുന്നു:-- "അവർ (യോഗികൾ) ഏറ്റവും ചിരംജീവികളാണു. ഓരോരുത്തർ നൂറ്റമ്പതുമുതൽ ഇരുനൂറോളം സംവത്സരം ജീവിച്ചിരിക്കുന്നുണ്ട്. അതുതന്നെ പാലും ശാല്യന്നവും മാത്രമാണുതാനും. എന്നാൽ, രസവും ഗന്ധകവും കൂടിച്ചേർത്ത് ഒരു മാതിരി പേയദ്രവ്യമുണ്ടാക്കി ഉപയോഗിക്കുകയും, അതു മാസത്തിൽ ഒരിക്കലെങ്കിലും കഴിക്കുകയും പതിവുണ്ടെന്നാണു പറയപ്പെടുന്നത്. ഇതുകൊണ്ടാണു അവർ ചിരഞ്ജീവികളായിരിക്കുന്നതെന്നും അവർ പറയുന്നു." ഇതിൽതന്നെ മുമ്പൊരേടത്തു പ്രസ്താവിച്ചിട്ടുള്ളതുപോലെ, ഇന്ത്യയിലെ യോഗീശ്വരന്മാർ അവരുടെ ശ്വസോച്ഛ്വാസനിയമം കൊണ്ട് കേട്ടാൽ വിശ്വസിക്കാൻ വയ്യാത്ത ഒരു കാലത്തോളം ആയുസ്സിനെ ദീർഘ്ഘിപ്പിക്കുവാൻ കഴിയുന്നവരാണെന്നാണു പറയപ്പെടുന്നത്. ചൎയ്യാനിയമങ്ങൾ, ഭക്ഷണം, സമാധിശീലം ഇവയിലെല്ലാം പ്രത്യേകം ശ്രദ്ധവെക്കുകയും, ശ്വാ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/159&oldid=155549" എന്ന താളിൽനിന്ന് ശേഖരിച്ചത്