താൾ:Aarya Vaidya charithram 1920.pdf/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൭] ഹിന്തുക്കളുടെ ഭേഷജകല്പം ൧ർ൩


കൃതിയായ ഭാഗത്തു പറ്റി നിൽക്കുകയും ചെയ്യും. ഇങ്ങിനെ കിട്ടുന്ന രസം യാതൊരു കേടും കൂടാതെ ശുദ്ധമായിരിക്കും. ഇനി ഈ ശുദ്ധമായ രസം ഭസ്മമാക്കേണ്ടതിന്നും പല ക്രമങ്ങളുണ്ട്. അതിലൊന്ന് ഇവിടെ കാണിക്കാം[1] ചുക്ക്, മുളക്, തിപ്പലി, ക്ഷാരം, കടുക്, പഞ്ചലവണം (ഇന്തുപ്പ്, തുവർച്ചില ഉപ്പ്, കാരുപ്പ്, വിളയുപ്പ്, കല്ലുപ്പ്) ഉള്ളി, നവസാരം, ഇതെല്ലാം കൂടി ഉണക്കിപ്പൊടിച്ചു രസത്തോടു സമാംശമായെടുത്ത് ഒരു 'തപ്തഖൽവത്തിൽ' (5-ആം ചിത്രക്കടലാസ്സു നോക്കുക) ആക്കി നാരങ്ങ നീരിലോ, വടുകപ്പുളിനാരങ്ങനീരിലൊ, കാടിയിലൊ മൂന്നു ദിവസം മുഴുവൻ അരയ്ക്കുക. ഈ വിധിക്കു "മുഖം ഉണ്ടാക്കുക" എന്നർത്ഥമായ "മുഖകരണം" എന്നു പേർ പറയുന്നു. എന്തുകൊണ്ടെന്നാൽ, ഇങ്ങിനെ ചെയ്യുന്നതുകൊണ്ടു രസം അതിനോടുകൂടി ചേൎക്കുവാൻ വിചാരിക്കുന്ന ഏതൊരു പാർത്ഥിവദ്രവ്യത്തേയും (ധാതു) ഗ്രസിക്കുവാൻ കഴിവുള്ളതായി തീരുന്നതാണത്രെ. എങ്കിലും രസത്തിന്ന് അതിനോടു സമാംശമായൊ, ഇരട്ടിയൊ, മൂന്നിരട്ടിയൊ, നാലിരട്ടിയൊ ഗന്ധകത്തെ ഗ്രസിക്കുവാൻ കഴിവുണ്ടാകുന്നതുവരെ അതിന്നു ശക്തി മതിയായിട്ടില്ലെന്നാണു ഊഹിക്കപ്പെട്ടിരിക്കുന്നത്. ഒടുവിൽ ശുദ്ധമായ രസത്തെ വെറ്റിലനീരിൽ അരച്ച് ഒരു കർക്കോടികന്ദം തുരന്നു ദ്വാരമുണ്ടാക്കി അതിൽ നിറച്ച് ദ്വാരമടച്ച് അതെല്ലാം കൂടി ഒരു മൂശയിലാക്കി ശീലമണ്ണു ചെയ്തു തിയ്യിൽ വെച്ചു പുടം ചെയ്ക. എന്നാൽ രസം എളുപ്പത്തിൽ ഭസ്മമായിത്തീരും.[2] ഇതു കൂടാതെ രസം ഭസ്മമാ


  1. :--ത്രി കടുക്ഷാരൊ രാജീലവണപഞ്ചകഃ
    രസോനോ നവസാരശ്ചഃ ശിഗ്രു ശ്ചൈകത്ര ചുർണ്ണിതൈഃ
    സമാംശൈഃ പാരദാദേതൈർജ്ജു ബിരേണ ദ്രവേണ വാ.
    നിംബു തായൈ കഞ്ചികൈർവാസോഷ്ണഖൽവേവിമദ്ദയേൽ;
    അഹോരാത്രത്രയേണ സ്യാദ്ര സധാതു ചരം മുഖം
  2. നാഗവല്ലിരസൈൎഘൃഷ്ടു കൎക്കോടീ കന്ദഗർഭിതഃ
    മൃന്മൂഷാസമ്പുടെ പക്ത്വാ സൂതോ യാത്യേവ ഭസ്മതാം.
    ശാൎങ്ഗധര

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/158&oldid=155548" എന്ന താളിൽനിന്ന് ശേഖരിച്ചത്