താൾ:Aarya Vaidya charithram 1920.pdf/157

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൪൨ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


കൊണ്ടു ചെറുതായിട്ടുള്ള രണ്ടു മൂശയുണ്ടാക്കുക. അതിലൊന്നിൽ ശുദ്ധിചെയ്യേണ്ടതായ രസം വെച്ചു മറ്റേതുകൊണ്ട് അടച്ചു വെയിലത്തുവെച്ചുണക്കുക. പിന്നെ ആ പാത്രം ഒരു വസ്ത്രഖണ്ഡത്തിലാക്കി കെട്ടി കാടിനിറച്ച് ഒരു പാത്രത്തിൽ (ഡോളായന്ത്രത്തിൽ) കെട്ടിത്തൂക്കി മൂന്നു ദിവസം മുഴുവൻ തിയ്യിന്റെ മീതെ വെച്ച് ആവിയേല്പിക്കുക. അതിന്റെ ശേഷം രസം ആ പാത്രത്തിൽ നിന്നെടുത്ത് ഒരു ദിവസം കൊടുവേലിയുടെ കഷായത്തിലും, മൂന്നാംദിവസം കരിന്താളിയുടെ രസത്തിലും അരയ്ക്കണം. പിന്നെ ആ കട്ട എടുത്തു കാടിവെള്ളംകൊണ്ടു കഴുകി രസം വേറെ അരിച്ചെടുക്കുക. പിന്നെയും അത് അതിന്റെ തുകയിൽ പകുതികണ്ടു സൈന്ധവം (ഇന്തുപ്പ്) കൂടി ചേൎത്ത് ഒരു "തപ്തഖൽവ"[1]ത്തിലിട്ടു ഒരു ദിവസം ഇടവിടാതെ വടുകപ്പുളി നാരങ്ങയുടെ നീരിൽ അരയ്ക്കുക. രണ്ടാമതും ആ രസം കഴുകിയെടുത്ത് അതിനോടു സമാംശമായി കടുകും കൂടി കൂട്ടി ഉമിക്കഷായത്തിലരയ്ക്കണം.പിന്നെ അതുപോലെതന്നെ ഉള്ളി, നവസാരം(Sal-ammoniac) ഇവയും വെവ്വേറെ ഓരോ പ്രാവശ്യം ചേർത്ത് ഈ പറഞ്ഞപ്രകാരമെല്ലാം ആവൎത്തിക്കണം. അതിന്നുശേഷം ആ കട്ട ഒരു വടിക (ചക്രാകൃതി)യാക്കി ഉണക്കണം. ഉണക്കിയശേഷം അതിന്റെ പുറമെ ചുറ്റും കായംകൊണ്ടു പൊതിഞ്ഞു "ഡമായന്ത്രത്തിൽ" (2-ആം ചിത്രക്കടലാസ്സു നോക്കുക) ആക്കി ഉപ്പു നിറച്ചു വെക്കുക. പിന്നെ അതു ശീലമണ്ണോ മറ്റൊ ചെയ്തു ദ്വാരം നല്ലവണ്ണം അടച്ചു ചോട്ടിൽ മൂന്നുയാമത്തോളം കലശലായി തീക്കത്തിക്കുകയും, മുകളിൽ വെള്ളം പകർന്നു തണുപ്പിക്കുകയും വേണം. ഇപ്രകാരം ചെയ്താൽ രസം മേൽപ്പട്ട് ആവിയായിപ്പോയി പാത്രത്തിന്റെ പുടാ


  1. അജാശകൃത്തുഷാഗ്നിഞ്ചു ഖാനായിത്വാ ഭുവി ക്ഷിപേൽ
    മസ്യോപരി സ്ഥിതഃ ഖുൽവം 'തപ്തഖൽവം' മിതിസ്കതം
"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/157&oldid=155547" എന്ന താളിൽനിന്ന് ശേഖരിച്ചത്