താൾ:Aarya Vaidya charithram 1920.pdf/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൭] ഹിന്തുക്കളുടെ ഭേഷജകല്പം ൧൩൯


ധൂമവർണ്ണമായും ഇരിക്കുന്നതാണു. ആകൃതി കേവലം സമമായും, തിക്ഷ്ണാഗ്രമായും, വളരെ ശോഭയുള്ളതായും, വലുതായും, പുള്ളിക്കുത്തുകളില്ലാത്തതായുമിരിക്കുന്ന വജ്രം പുരുഷജാതിയാകുന്നു. [1]ഔഷധത്തിന്റെ ഉപയോഗത്തെ സംബന്ധിച്ചേടത്തോളം അതാണു ഏറ്റവും നല്ലതെന്നു വെച്ചിട്ടുള്ളത്. അതു യൗവ്വനത്തെ വീണ്ടും ഉണ്ടാക്കിത്തീൎക്കുമെന്നു മാത്രമല്ല, സകലരോഗങ്ങൾക്കും ഉപയോഗിച്ചാൽ ഗുണം കിട്ടുന്നതുമാകുന്നു. പുള്ളിക്കുത്തോ, വിള്ളലോ ഉള്ളതും, ആറു കോണുള്ളതുമായ വൈരക്കല്ല് സ്ത്രീജാതിയും, അതിന്റെ ഭസ്മം സ്ത്രീകൾക്കുമാത്രം ഗുണകരമായിട്ടുള്ളതുമാകുന്നു. നീണ്ടും ത്രികോണമായുമുള്ള വജ്രക്കല്ല് നപുംസകവുമാണു. അതിന്നു യാതൊരു ശക്തിയുമില്ലെന്നും പറയപ്പെട്ടിരിക്കുന്നു.

എന്നാൽ സകലപാർത്ഥിവദ്രവ്യങ്ങളിൽ വെച്ചും രസമാണു ഏറ്റവും പ്രധാനപ്പെട്ടതെന്നാണു ഹിന്തുവൈദ്യന്മാർ തീർച്ചപ്പെടുത്തീട്ടുള്ളത്. അതിന്ന് അത്യത്ഭുതകരങ്ങളായ വീൎയ്യങ്ങളുണ്ടെന്നും അവർ സിദ്ധാന്തിച്ചിരിക്കുന്നു. റോമൻകാർക്കും അറബികൾക്കും ഇതിനെക്കുറിച്ച് അറിവുണ്ടായിരുന്നു എന്നുള്ളതു തീർച്ചയാണു. പക്ഷെ അവർ ഇതു പുറത്തേക്ക് മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. ഇതിനെ അകത്തേക്കുകൂടി കൊടുക്കുവാൻ വിധിച്ചിട്ടുള്ള ജനസമുദായം ഹിന്തുക്കൾ മാത്രമാണു. ഇത് ഈ ഇന്ത്യയിൽ പലേസ്ഥലങ്ങളിലും കാണപ്പെടുന്നതും, ഇവിടെയുള്ളവർക്ക് പ്രാചീനകാലം മുതൽക്കേ അറിയപ്പെട്ടിരുന്നതുമാണു. അതു കുറേഅധികം ചഞ്ചലമായ ഒരു ദ്രവ്യമാകയാൽ നല്ല ശ്രദ്ധയും ക്ഷമയുമില്ലാതെ അതിന്റെ ശുദ്ധി മാരണവിധി ഇതൊക്കെ കഴിച്ചുകൂട്ടുവാൻ വളരെ പ്രയാസമായിരിക്കും. പക്ഷെ ഒരിക്കൽ കീഴടങ്ങിക്കിട്ടിയാൽ ഏറ്റവും കൃച് ഛ്രസാദ്ധ്യമായ


  1. ഈ വജ്രങ്ങളുടെ ജാതി നിർണ്ണയത്തിൽ രസരത്നസമുച്ചയത്തിലെ അഭിപ്രായം ഇതിൽനിന്നു ഭേദപ്പെട്ടുകാണുന്നു.
"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/154&oldid=155544" എന്ന താളിൽനിന്ന് ശേഖരിച്ചത്