താൾ:Aarya Vaidya charithram 1920.pdf/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൩൮ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


വശ്യം ആവർത്തിച്ചാൽ ഇരിമ്പ് എളുപ്പത്തിൽ ഭസ്മമാകുന്നതാണു. ആ ഭസ്മം സന്തതജ്വരം, പാണ്ഡുരോഗം, മഹോദരം, തലച്ചോറിനെസ്സംബന്ധിച്ച രോഗങ്ങൾ ഇവയ്ക്കെല്ലാം വിധിക്കപ്പെട്ടതുമാകുന്നു.

മരുന്നായി ഉപയോഗിക്കുന്നതിന്നു മുമ്പെ, രത്നങ്ങൾക്കും ലോഹങ്ങളെപോലെതന്നെ "ശുദ്ധി", "മാരണം" എന്നീ വിധികൾ അവശ്യം ചെയ്യേണ്ടതാണു. വജ്രഭസ്മത്തിന്ന് അത്ഭുതകരങ്ങളായ അനേകം ഗുണങ്ങളുണ്ടെന്നാണു വെച്ചിട്ടുള്ളത്. ഒരു വൈരക്കല്ലു ശുദ്ധി ചെയ് വാൻ ചെറുവഴുതിനവേർ തുരന്ന് ആ രത്നം അതിന്നുള്ളിലാക്കി മീതെ ചുറ്റും എരുമച്ചാണകം കൊണ്ടു പൊതിഞ്ഞുവെക്കുക. ഇത് ഒരു രാത്രി മുഴുവനും തിയ്യിലിട്ടു ചുട്ട് പുലർച്ചെ കുതിരമൂത്രത്തിലിട്ടു മുക്കണം. ഈ ക്രിയതന്നെ ഏഴുദിവസം ആവർത്തിക്കുക. ഇങ്ങിനെ ശുദ്ധി വരുത്തപ്പെട്ട രത്നം പിന്നേയും പുടം ചെയ്കയും, കായം-ഇന്തുപ്പു-കാടി ഇവയുടെ കഷായത്തിൽ മുക്കുകയും വേണം. ഇങ്ങിനെതന്നെ ഇരുപത്തൊന്നു ദിവസം ചെയ്തുകൊണ്ടിരിക്കുക അപ്പോഴേക്കു വൈരക്കല്ലു ഭസ്മവുമായിരിക്കും. അതു ദേഹത്തിന്റെ നിറം നന്നാക്കുകയും, അനേകം രോഗങ്ങളെ ആശ്വാസപ്പെടുത്തുകയും ചെയ്യുമെന്നാണു പറയപ്പെടുന്നത്.

ആകൃതികൊണ്ടും ഗുണംകൊണ്ടും വ്യത്യാസപ്പെട്ടതായി നാലുതരം വൈരക്കല്ലുകളെ ഹിന്തുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നു കൂടി ഇവിടെ പ്രസ്താവിക്കുന്നതു രസകരമായിരിക്കുമല്ലൊ. ഹിന്തുക്കളെയെല്ലാം മുഖ്യമായി നാലുജാതികളാക്കി തിരിച്ചിട്ടുള്ളതുപോലെതന്നെ, ഇവയേയും ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ ഇങ്ങിനെ നാലാക്കി തരം തിരിച്ചുവെച്ചിരിക്കുന്നു. ബ്രാഹ്മണജാതിയിൽ പെട്ട വജ്രം വെളുത്തു സ്വച്ഛമായും, ക്ഷത്രിയജാതി രക്തവർണ്ണമായും, വൈശ്യജാതി മഞ്ഞനിറമായും, ശൂദ്രജാതി

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/153&oldid=155543" എന്ന താളിൽനിന്ന് ശേഖരിച്ചത്