താൾ:Aarya Vaidya charithram 1920.pdf/152

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൭] ഹിന്തുക്കളുടെ ഭേഷജകല്പം ൧൩൭


കൂട്ടിച്ചേൎത്തു പുടം വെക്കണം. ഈ വിധിതന്നെ പത്തുപ്രാവശ്യം, അല്ലെങ്കിൽ ആ ലോഹം ഭസ്മമാകുന്നതുവരെ, ആവർത്തിക്കണം. ഇങ്ങിനെ ഉണ്ടാകുന്ന ഭസ്മം മൂത്രകൃച് ഛ്രത്തിന്നും, വസ്തി രോഗങ്ങൾക്കും വളരെ നല്ലൊരു മരുന്നാണു. അതു കൂടാതെ, അത് അസ്ഥിസ്രാവം, കാമില, സ്ഥൗല്യം എന്നിവയെ ശമിപ്പിക്കുന്നതാണെന്നും പറയപ്പെട്ടിരിക്കുന്നു.

ഇയ്യം ശുദ്ധിചെയ്യേണ്ട ക്രമവും തകരത്തിന്റെ വിധി പറഞ്ഞതുപോലെ തന്നെയാണു. അത് ഒരു മരുന്നാക്കി ഉപയോഗിക്കുന്നതിന്നു തയ്യാറാക്കുവാൻ ശുദ്ധിചെയ്ത ഇയ്യം വെറ്റിലനീരിലിട്ട് അരച്ചു മനയോലകൊണ്ട് മൂടി പൊതിഞ്ഞു പുടം വെക്കുകയും, അങ്ങിനെ മുപ്പതുപ്രാവശ്യം ആവർത്തിക്കുകയും വേണം. അപ്പോഴേക്ക് ആ ലോഹം ഭസ്മമായിത്തീരും. അതു കൃമിഹരവും, പഴകിയ രക്താതിസാരത്തിന്നു വിഹിതവുമാകുന്നു.

നാകഭസ്മം വെക്കുവാനുള്ള വിധി തകരത്തിന്നു പറഞ്ഞിട്ടുള്ളതു തന്നെയാണു. ഈ മരുന്നു നാഡികൾക്കു ബലമുണ്ടാക്കുന്നതും, വിഷൂചിക അപസ്മാരം എന്നീ രോഗങ്ങളിൽ ഉപയോഗപ്പെടുന്നതുമാകുന്നു.

ഇരിമ്പു ശുദ്ധി ചെയ്യുന്നത്, അത് ഒരു അഗ്നികുണ്ഡത്തിലിട്ടു ചുടുകയും, മൂന്നുപ്രാവശ്യം ക്രമത്തിൽ തൈലം, കാടി, ഗോമൂത്രം, മുതിരക്കഷായം ഇവയിൽ മുക്കി തണുപ്പിക്കുകയും ചെയ്തിട്ടാകുന്നു. അതിന്റെ ശേഷം ഈ ലോഹത്തിന്റെ പന്ത്രണ്ടുഭാഗത്തിന്ന് ഒരു ഭാഗത്തോളം ഹിംഗുലം കൂടി ചേൎത്തു കറ്റുവാഴ നീരിൽ ആറുമണിക്കൂർ നേരം അരയ്ക്കണം. പിന്നെ അതു ഗജപുടത്തിലാക്കി [1] തിയ്യിട്ടു ചുടണം. ഈ വിധി തന്നെ ഏഴു പ്രാ


  1. ഏകദേശം രണ്ടടി ആഴവും, രണ്ടടി വിസ്താരവുമുള്ളതായി മണ്ണിൽ ഒരു ചതുരസ്രകുണ്ഡം കുത്തി അതിൽ ചാണകവരടിയിട്ടു നിറയ്ക്കുക. ഈ കുണ്ഡത്തിന്നു "ഗജപുടം" എന്നു പേർ പറയും. ഇതിന്റെ നടുക്കാണു ആ ലൊഹമിരിക്കുന്ന മൺപാത്രം വെച്ചു പുടം ചെയ്യെണ്ടത്.
"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/152&oldid=155542" എന്ന താളിൽനിന്ന് ശേഖരിച്ചത്