താൾ:Aarya Vaidya charithram 1920.pdf/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൭] ഹിന്തുക്കളുടെ ഭേഷജകല്പം ൧൩൫


തിന്നും അനേകം ക്രമങ്ങളെ വിധിച്ചിട്ടുള്ളതിൽ താഴെ പറയുന്ന വിധിയെ ഇവിടെ ഉദാഹരണമായി എടുക്കാം. ശുദ്ധമായ സ്വർണ്ണം ഒരു മൂശയിലിട്ട് അതിന്റെ തൂക്കത്തിൽ പതിനാറിൽ ഒരു ഭാഗം ഇയ്യവും കൂട്ടി ഉരുക്കുക; പിന്നെ അത് എടുത്തു നാരങ്ങനീരിൽ അരച്ചുരുട്ടുക; അതിന്റെ ശേഷം അതു ഗന്ധകപ്പൊടികൊണ്ടു പൊതിയുക; പിന്നെ ആ ഉരുള എടുത്ത് ഒരു മൺപാത്രത്തിലിട്ട്, അതേ വലിപ്പത്തിലുള്ള മറ്റൊരു മൺപാത്രംകൊണ്ട് അടയ്ക്കുക; ഈ രണ്ടു പാത്രങ്ങളുടേയും വക്കുകൾ തമ്മിൽ കൂടുന്ന ഭാഗം വെളുത്ത കളിമണ്ണുകൊണ്ട് തേച്ചു നല്ലവണ്ണം ദ്വാരം അടക്കുകയും, അതിന്റെ ശേഷം ഇരുപതു ചാണകവരടിയിട്ടു തീക്കത്തിച്ച് അതിന്റെ നടുക്ക് ഇതു വെക്കുകയും ചെയ്ക. ആ തീ മുഴുവനും കത്തിക്കഴിഞ്ഞാൽ പാത്രത്തിൽ നിന്ന് ആ കട്ട തിരിയെ എടുക്കാം. ഈ വിധിതന്നെ ഒന്നിടവിട്ട് ഏഴുദിവസം ചെയ്യണം. അപ്പോഴക്ക് ആ സ്വർണ്ണം ഭസ്മമാകയും, അതു പിന്നെ പൊടിച്ചാൽ എളുപ്പത്തിൽ പൊടിയുകയും ചെയ്യും. ഈ സ്വർണ്ണഭസ്മം നല്ലൊരു ബലൗഷധവും, മിക്കവാറും എല്ലാ രോഗങ്ങളേയും ശമിപ്പിക്കുന്നതുമാണെന്നു പറയപ്പെട്ടിരിക്കുന്നത്. അതു വാർദ്ധക്യംകൊണ്ടുണ്ടാകുന്ന ഉപദ്രവങ്ങളെ നീക്കുകയും, യൗവനത്തിലെ ശക്തി വീണ്ടും ഉണ്ടാക്കിത്തീർക്കുകയും, മേധയെ വർദ്ധിപ്പിക്കുകയും, സ്വരം, ദേഹത്തിന്റെ നിറം ഇവയെ നന്നാക്കുകയും, ശക്തിയെ വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും പറയപ്പെട്ടിരിക്കുന്നു. അതു സമുത്തേജനീയവും, ധാതുപുഷ്ടികരവുമാകുന്നു.

രൂപ്യ(വെള്ളി) ഭസ്മം വെക്കുന്നതും മിക്കവാറും ഇതേമാതിരിയിൽ തന്നെയാണു. അതു ധാതുക്ഷയത്തിന്നും സ്ഥൊല്യത്തിന്നും ഏറ്റവും വിഹിതമായിട്ടുള്ളതാകുന്നു.

താമ്രം (ചെമ്പ്) ഭസ്മമാക്കേണ്ട മാതിരിയും ഏകദേശം സ്വ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/150&oldid=155540" എന്ന താളിൽനിന്ന് ശേഖരിച്ചത്