താൾ:Aarya Vaidya charithram 1920.pdf/149

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൩ർ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


ങ്ങിനെ തയ്യാറാക്കീട്ടുള്ള ഈ യോഗദ്രവ്യങ്ങൾ അല്ലെങ്കിൽ "ഭസ്മങ്ങൾ" ഔത്ഭിദൗഷധങ്ങളേക്കാൾ എത്രയോ അധികം വീൎയ്യം കൂടുന്നവയാണെന്നാണു വെച്ചിരിക്കുന്നത്. ഇവകൾ എപ്പോഴും വളരെ ചുരുങ്ങിയമാത്രയിലേ കൊടുക്കുമാറുള്ളൂ. ഈ ധാത്വൗഷധങ്ങളെ ഉപയോഗിക്കുന്ന വൈദ്യന്മാരും വളരെ അധികമില്ല; എന്തുകൊണ്ടെന്നാൽ ഈ ധാതുക്കളേയും മറ്റും ശ്രദ്ധവെച്ചും വേണ്ടതുപോലെയും തയ്യാറാക്കീട്ടില്ലെങ്കിൽ ഇതുകൊണ്ടു ഗുണത്തേക്കാൾ അധികം ദോഷമാണു സംഭവിക്കുക എന്നാകുന്നു പരക്കെയുള്ള വിശ്വാസം. ഈ ചികിത്സയിൽ പ്രത്യേകം സാമർത്ഥ്യമുള്ളവരെ മാത്രമേ രോഗികൾ വിശ്വസിക്കുകയുള്ളൂ. ഈ ധാത്വൗഷധങ്ങളെ പ്രതിപാദിക്കുന്ന ശാസ്ത്രഗ്രന്ഥങ്ങളും ഹിന്തുക്കളുടെ ഇടയിൽ വളരെ അധികമുണ്ട്.

മേൽ പ്രസ്താവിച്ചപ്രകാരം പാർത്ഥിവദ്രവ്യങ്ങളെ ഭസ്മമാക്കുന്നതിന്നു മുമ്പെ ഒന്നാമതായി അവയെ ശുദ്ധിചെയ്യണം. ഓരോരോ പർത്ഥിവദ്രവ്യങ്ങളുടെ ശുദ്ധിക്കായി പലവിധം ക്രമങ്ങളും പറയപ്പെട്ടിട്ടുണ്ട്. സ്വർണ്ണം ശുദ്ധിചെയ്യുന്നതിന്നുള്ള എളുപ്പമായ ഒരു വഴി ഇവിടെ കാണിക്കാം:-- ഒന്നാമതായി സ്വൎണ്ണം നേരിയ തകിടുകളാക്കി പരത്തുക; പിന്നെ അതെല്ലാം ചുട്ടു പഴുപ്പിച്ചു ഗന്ധതൈലത്തിൽ മുക്കുക: വീണ്ടും ആ തകിടുകളെ കാച്ചുക; അതിന്റെ ശേഷം തയിർവെള്ളത്തിൽ മുക്കുക; മൂന്നാമതും അതൊക്കെ ചുട്ടുപഴുപ്പിക്കുക; എന്നിട്ട് അതു ഗോമൂത്രത്തിലും പുളിച്ചകാടിയിലും മുക്കുക; ഈ ക്രമംതന്നെ ഇങ്ങിനെ ഏഴു പ്രാവശ്യം ആവർത്തിക്കുകയും, ഒടുവിൽ ആ ചുട്ടുപഴുപ്പിച്ച സ്വർണ്ണമെല്ലാം മുതിരക്കഷായത്തിൽ മുക്കുകയും വേണം. ഇങ്ങിനെ ചെയ്താൽ സ്വർണ്ണം അതിലുള്ള ദോഷാംശങ്ങളൊക്കെ നീങ്ങി നല്ലവണ്ണം ശുദ്ധിവരുന്നതാണു. അതിന്റെ ശേഷം അതു ഭസ്മമാക്കുവാൻ "മരണവിധി" കൂടി ചെയ്യേണ്ടതുണ്ട്. ഇ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/149&oldid=155538" എന്ന താളിൽനിന്ന് ശേഖരിച്ചത്