താൾ:Aarya Vaidya charithram 1920.pdf/148

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൭] ഹിന്തുക്കളുടെ ഭേഷജകല്പം ൧൩൩


രസകർപ്പൂരം = Corrosive sublimate
ശംഖവിഷം = Arsentous acid

ചരിത്ര കാലത്തിന്നു മുമ്പുതന്നെ ഹിന്തുക്കൾ പാർത്ഥിവ ദ്രവ്യങ്ങളെ ഔഷധങ്ങളായി ഗണിച്ചിരിക്കുന്നു. സാധാരണയായി ഔത്ഭിദദ്രവ്യങ്ങളെത്തന്നെയാണു അവർ ഔഷധങ്ങളാക്കി ഉപയോഗിച്ചുവരുന്നത്. പക്ഷെ ഔത്ഭിദദ്രവ്യങ്ങളെക്കൊണ്ടുണ്ടാക്കുന്ന മരുന്നുകൾക്കു പഴക്കത്തിൽ ഗുണം മതിയാവുകയില്ലെന്നുള്ള കാൎയ്യം വിസ്മരിക്കുവാൻ പാടുള്ളതല്ലല്ലൊ. അതുകൊണ്ടു പ്രാചീനാൎയ്യന്മാർ ഔത്ഭിദദ്രവ്യങ്ങൾക്കെല്ലാം സാധാരണയായി ഒരു കൊല്ലം കഴിഞ്ഞാൽ വീൎയ്യം കുറഞ്ഞുപോകുമെന്നു സ്വാനുഭവത്താൽ തീൎച്ചപ്പെടുത്തീട്ടുള്ളതായി കാണുന്നു. അവരുടെ കണക്കുപ്രകാരം പൊടികൾക്കെല്ലാം രണ്ടു മാസത്തോളവും, ഗുളികകൾക്കും ദ്രാവകങ്ങൾക്കും ഒരു കൊല്ലത്തോളവും, തൈലകല്പനകൾക്ക് പതിനാറുമാസത്തോളവും മാത്രമേ ശക്തി നിൽക്കുകയുള്ളൂ എന്നാണു വെച്ചിരിക്കുന്നത്. ഈ സംഗതിയാൽ ആൎയ്യന്മാർ ഔഷധശക്തിയെ ഗ്രഹിച്ച് എന്നും നശിക്കാതെ വെച്ചുകൊണ്ടിരിക്കുവാൻ കഴിവുള്ളതായ ഔഷധങ്ങളെ കണ്ടുപിടിക്കുവാനിടയായി എന്നും ഇവയ്ക്കാകട്ടെ കാലപ്പഴക്കത്താൽ ഫലത്തിന്നു യാതൊരു കുറവും വരികയില്ലെന്നല്ല കാലം കഴിയും തോറും അതിന്നനുസരിച്ച് ശക്തികൂടുകയാണു ചെയ്യുക എന്നും പറയപ്പെട്ടിരിക്കുന്നു. ഔത്ഭിദങ്ങളായ മരുന്നുകളുടെ ഗുണങ്ങളെ ചില ധാതുക്കളിലേക്ക് സംക്രമിപ്പിക്കേണ്ടതിന്നുള്ള വിധികളെല്ലാം അവർ വിവരിച്ചു പറഞ്ഞിട്ടുണ്ട്. ഇതു നിമിത്തം അവയ്ക്കു ശക്തികൂടുകയും അത് അനവധികാലത്തോളം നിലനിൽക്കുകയും ചെയ്യുന്നതാണു. ഈ ധാതുക്കളെ ഓരോ ദീനങ്ങൾക്ക് ഔഷധങ്ങളാക്കി ഉപയോഗിക്കുന്നതിന്നുമുമ്പെ "ശുദ്ധി" "മാരണം" മുതലായ അനേകം വിധികൾ ചെയ്യേണ്ടതുണ്ട്. അ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/148&oldid=155537" എന്ന താളിൽനിന്ന് ശേഖരിച്ചത്