താൾ:Aarya Vaidya charithram 1920.pdf/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൩൨ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


ഗമവൎത്തിൽ ചേർന്നതാണെങ്കിലും ഇവകൾ "നവരത്നങ്ങളിൽ" പെട്ടവയാകകൊണ്ടാണു ഇവിടെ എടുത്തു പറഞ്ഞത്. രണ്ടാംതരം (ഉപ)രത്നങ്ങളുടെ കൂട്ടത്തിൽ സൂൎയ്യകാന്തം, ചന്ദ്രദാന്തം (ഇതു ചന്ദ്രരശ്മികൾ കട്ടപ്പിടിച്ചുണ്ടാകുന്നതാണെന്നത്രെ ഊഹിക്കപ്പെട്ടുവരുന്നത്), സ്ഫടികം,(Crystal), ഹരിതാശ്മം, (Turquoise), കാചം (Glass), എന്നിവയും മറ്റും പറയപ്പെടാവുന്നതാണു.

ചിലതരം മണലും മണ്ണും സാധാരണ ഔഷധദ്രവ്യങ്ങളായി ഉപയോഗിച്ചുവരുന്നുണ്ട്. ഖടിക അല്ലെങ്കിൽ ചോക്ക് (Carbonate of calcium), കർദ്ദമം (Hydrous silicate of alumina), ഗോപീചന്ദനം (Silicate of alumina), സികത (Silica), മുതായവയെല്ലാം ഇതിൽ ഉൾപ്പെടുന്നതാകുന്നു.

ഹിന്തുക്കളുടെ ഔഷധനിർമ്മാണശാസ്ത്രത്തിൽ അടങ്ങീട്ടുള്ള പ്രധാനപ്പെട്ട ലവണങ്ങൾ താഴെ പറയുന്നവയാകുന്നു:--

നവസാരം = Chloride of ammonium
സൈന്ധവം = Chloride of sodium
പാംസുജക്ഷാരം = Carbonate of pottassium
യവക്ഷാരം = Carbonate of Soda
സൂൎയ്യക്ഷാരം = Nitrate of potash

ഈ പറഞ്ഞ "യോഗങ്ങൾ" (Compounds) കൂടാതെ ഹിന്തുക്കൾ കഴിഞ്ഞ അനവധികാലത്തോളമായി താഴേ പറയുന്ന മറ്റനേകം ലോഹയോഗങ്ങളേയും ഉപയോഗിച്ചുവരുന്നുണ്ട്.

ജാംഗലം = Subacetate of copper
മണ്ഡൂരം = Hydrated oxide of iron
പാഷാണഭേദം = Carbonate of iron and lime
യശദപുഷ്പം = Oxide of zinc.
രസസിന്ദൂരം = Sulphide of mercury
"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/147&oldid=155536" എന്ന താളിൽനിന്ന് ശേഖരിച്ചത്