താൾ:Aarya Vaidya charithram 1920.pdf/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൭] ഹിന്തുക്കളുടെ ഭേഷജകല്പം ൧൩൧



പാരദം(Merury)--എന്ന പാർത്ഥിവദ്രവ്യം ഔഷധയോഗങ്ങളിൽ ചേരുന്നതു വൈദ്യന്മാർക്കു വളരെ രസ(തൃപ്തി)കരമാണെന്ന് ഊഹിക്കപ്പെടുന്നതിനാലത്രെ അതിന്നു "രസം" എന്ന സംജ്ഞ വിധിച്ചിട്ടുള്ളത്. ഇതിനെ അപ്രധാനങ്ങളായ "ഉപരസ"ങ്ങളിൽനിന്നും വ്യത്യാസപ്പെടുത്തി പ്രധാനമായി "രസം" എന്നുമാത്രം പറഞ്ഞുവരുന്നു. "ഉപരസങ്ങൾ" അല്ലെങ്കിൽ രണ്ടാം തരം രസങ്ങൾ താഴെ പറയുന്നവയാകുന്നു.

ഗന്ധകം=Sulphur
ഹിംഗുലം=Red Sulphide of mercury
അഭ്രകം=Mica
മനശ്ശില=Bisulphide of arsenic
താളകം=Tersuphide of lead
സ്രോതോഞ്ജനം=Sulphide of lead
ടങ്കനം=Borax
രാജാവൎത്തം=Lapid Lazuil
ചുംബകം=Loadstone
സ്ഫടികം=Alum
കാസീസം=Sulphate of iron
രസകം=Carbonate of zinc
ബോദരം=Litharge

ഭേഷജകല്പത്തിൽ പറയപ്പെട്ടിരിക്കുന്ന രത്നങ്ങളും "പ്രധാനങ്ങൾ" എന്നും, "അപ്രധാനങ്ങൾ" എന്നും രണ്ടു തരമായിട്ടുണ്ട്. പ്രധാനരത്നങ്ങൾ ഒമ്പതെണ്ണമാണു. അവയുടെ പേരുകൾ ഹീരം(Diamond), പത്മരാഗം(Ruby), നീലം (Saphire), ഗാരുത്മതം (Emerald), പുഷ്പരാഗം (Topaz), ഗോമേദം (Onyx), വൈഡൂൎയ്യം (Cat's eye), മൗക്തികം (Pearl), പ്രവാളം (Coral), എന്നിവയാകുന്നു. ഈ ഒടുവിൽ പറഞ്ഞ രണ്ടും ജാം

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/146&oldid=155535" എന്ന താളിൽനിന്ന് ശേഖരിച്ചത്