താൾ:Aarya Vaidya charithram 1920.pdf/144

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൭ ഹിന്തുക്കളുടെ ഭേഷജകല്പം ൧൨ൻ



മുക്തകൾ (മുത്തുമണികൾ)--ഇവ പൊടിച്ചു ക്ഷയത്തിന്നും, ഷണ്ഡതയ്ക്കും കൊടുക്കുവാൻ പറഞ്ഞിട്ടുണ്ട്.

നഖം--മനുഷ്യരുടെ നഖം മുറികൾക്കും, കുതിരക്കുളമ്പു പുകയ്ക്കുവാനും, വിഷമജ്വരങ്ങൾക്കും ഉപയോഗപ്പെടുന്നതാകുന്നു.

പിഞ്ഛം (മയില്പീലി)--മയിൽപ്പീലി എക്കിട്ടിന്നു നന്നെന്നാണു പറയുന്നത്. അതുകൂടാതെ, മയിൽതൃത്തിൽ നിന്നെടുക്കുന്ന ചെമ്പുകൊണ്ടു മോതിരം ഉണ്ടാക്കി വിരലിലിട്ടാൽ സൎപ്പവിഷം ബാധിക്കുന്നതല്ലെന്നും ഒരു വിശ്വാസമുണ്ട്.

പിത്തം--മത്സ്യങ്ങളുടേയും മറ്റു ചില ജന്തുക്കളുടേയും പിത്തം പനിക്കും, നേത്രരോഗങ്ങൾക്കും വളരെ നല്ലതാകുന്നു.

പ്രവാളം(പവിഴം)--ഇതു കാസത്തിന്നു നല്ലതാകുന്നു.

പുരീഷം (മലം)--തീപ്പൊള്ളുകയോ വല്ല നിറഭേദം വരികയോ ചെയ്തിട്ടുള്ള തോലിന്റെ ആവക ഭാഗങ്ങളിൽ പശുവിന്റെ മലം (ചാണകം) പുരട്ടുന്നതു നല്ലതാണു. ഈ ഇന്ത്യയിൽ ജനങ്ങൾ ഇതു ചുമരിന്മേൽ തേക്കുകയും ധാരാളം പതിവുണ്ടല്ലൊ, എന്നുമാത്രമല്ല, ഇതിന്നു രോഗനിവാരണത്തിന്നുള്ള ശക്തിയുണ്ടെന്നുള്ള ബോദ്ധ്യത്താൽ ഇതുകൊണ്ടു നിലം മെഴുകുകയും സാധാരണയായി ചെയ്യാറുണ്ട്. ആനപ്പിണ്ടി ത്വഗ്ദോഷത്തിന്നു നല്ലതാണെന്നു പറയപ്പെടുന്നു. വീട്ടിൽ വളൎത്തുന്ന കോഴിയുടെ കാട്ടം ശൂലവേദനക്കും, ആട്ടിൻ കാട്ടം ത്വഗ്രോഗങ്ങൾക്കും നല്ലതാണെന്നും വിചാരിച്ചു പോരുന്നു.

ശംഖം--ഇതു ശൂലത്തേയും, ആന്ത്രാദ്ധ്മാനത്തേയും ശമിപ്പിക്കുന്നതാകുന്നു.

ശൃംഗം(കൊമ്പ്--കലമാനിന്റെ കൊമ്പുകൊണ്ടു പലേ മരുന്നുകളുമുണ്ട്. അത് അരച്ചു കുഴമ്പാക്കി ഞെരമ്പുവലിവിന്നും, ചതവിന്നും, വിള്ളലുകൾക്കും ഉപയോഗിക്കാം. അതിന്നുപുറമെ തലയിൽകുത്തിന്നു നെറ്റിമേൽ ഇടുവാനും ഇതു[ 28 * ]

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/144&oldid=155533" എന്ന താളിൽനിന്ന് ശേഖരിച്ചത്