താൾ:Aarya Vaidya charithram 1920.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൨൮ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


തേൻ വിഷമായിട്ടുള്ളതാകുന്നു.

മധുജം,(മെഴു)--ചില ലേപനദ്രവ്യങ്ങൾക്കും കൽക്കങ്ങൾക്കും മറ്റും ഇതു ഉപയോഗിക്കുമാറുണ്ട്. അതിസാരം, രക്താതിസാരം ഇവകളിൽ ഇതു പേയമായും കൊടുക്കപ്പെടുന്നതാണു.

മാംസം--കോലാട്ടിന്റെ മാംസം എണ്ണയിൽ വറുത്തുകൊടുക്കുന്നതു വാതത്തിന്നു നല്ലതാണു. അതുപോലെതന്നെ മാടപ്രാവിന്റെ മാംസത്തിന്റെ സത്തു പക്ഷവാതത്തിന്നും കൊടുക്കുവാൻ വിധിച്ചിട്ടുണ്ട്.

മേദസ്സ്(കൊഴുപ്പ്)--ഒട്ടകത്തിന്റെയോ, അല്ലെങ്കിൽ കഴുതപ്പുലിയുടേയോ മേദസ്സു സന്ധികളിലുള്ള വാതക്കടച്ചിലിന്നു വളരെ നല്ലതാണെന്നാണു വെച്ചിരിക്കുന്നത്.

മൂത്രം--ഹിന്തുക്കൾ ഇതു വളരെ ഫലമുള്ള ഒരു മരുന്നായിട്ടാണു വെച്ചിരിക്കുന്നത്. ഇതുകൊണ്ട് അവർക്ക് പലേ പ്രയോഗങ്ങളുമുണ്ട്. ഗോമൂത്രം അകത്തേക്കും പുറത്തേക്കും ഒരുപോലെ ഉപയോഗിക്കുമാറുള്ളതാണു. അതു വയറ്റിൽ ശൂല(വേദന)യ്ക്കും, വേറെ അനേക രോഗങ്ങൾക്കും കൊടുക്കുവാൻ പറഞ്ഞിട്ടുണ്ട്. ആട്ടിൻ മൂത്രം കാമിലയ്ക്കും, എരുമയുടെ മൂത്രം മൂലക്കുരുവിന്നും, ആനമൂത്രം രക്തസംബന്ധമായ രോഗങ്ങൾക്കും ഉപയോഗപ്പെടുന്നതാണു. കുതിരയുടെ മൂത്രം കൃമികളെ കൊല്ലുന്നതിന്നും, കഴുതയുടേതു ക്ഷയത്തിന്നും ഉന്മാദത്തിന്നും,ഒട്ടകത്തിന്റെ മൂത്രം ദദ്രുരോഗത്തിന്നും വിഹിതമായിട്ടുള്ളതാകുന്നു. മനുഷ്യമൂത്രം കുരയ്ക്കും, നേത്രരോഗങ്ങൾക്കും നല്ലതാണു. ഉടച്ച കാളയുടെ മൂത്രം പാണ്ഡുരോഗത്തിന്നും, രക്താതിസാരത്തിന്നും കൊള്ളാം. മൂത്രം സാധാരണയായി പെൺജാതിയിൽ നിന്നാണെടുക്കേണ്ടത്. എന്നാൽ കഴുത, ഒട്ടകം, മനുഷ്യൻ, കുതിര, ആന ഇവകളിൽ ആണിന്റെ മൂത്രമാണു സാധാരണയായി അധികം നല്ലതെന്നു വെച്ചിട്ടുള്ളത്.[1]


  1. ഗോജാവിമഹിഷീണാന്തു സ്ത്രീണാം മൂത്രം പ്രശസ്യതെ;
    ഖരോഷ്ട്രേഭജനരാശാനാം പുംസാം മൂത്രം ഹിതം സ്മതം.
    ആയുൎവ്വേദവിജ്ഞാനം.

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/143&oldid=155532" എന്ന താളിൽനിന്ന് ശേഖരിച്ചത്