താൾ:Aarya Vaidya charithram 1920.pdf/142

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൭] ഹിന്തുക്കളുടെ ഭേഷജകല്പം ൧൨൭


ന്തുവൈദ്യഗ്രന്ഥകാരന്മാർ എട്ടു വിധത്തിലുള്ള തേനുണ്ടെന്നു പറഞ്ഞിരിക്കുന്നു. അതായത്:--1 "മാക്ഷികം"--ഇതു, വലിയവയും പിംഗല വർണ്ണങ്ങളുമായ തേനീച്ചകളാൽ സംഭരിക്കപ്പെടുന്നതാണു. ഇതാണു തേൻ ജാതിയിൽ വെച്ച് ഏറ്റവും നല്ലതെന്നു വെച്ചിട്ടുള്ളത്. ഇതു പിത്തകാമിലയ്ക്കു നല്ലതാകുന്നു. 2 'ഭ്രമരം'--ഇതു സ്ഫടികം പോലെ വെളുത്തതും, രക്തപിത്തത്തെ ശമിപ്പിക്കുന്നതുമാകുന്നു. 3 'ക്ഷൗദ്രം'--ഈ ജാതി തേൻ പിംഗവൎണ്ണങ്ങളായ ചെറിയ തേനീച്ചകളാൽ ഉണ്ടാക്കപ്പെടുന്നതും, പ്രമേഹത്തിന്നു നല്ലതുമാകുന്നു. 4. 'പൗത്തികം'--ഇതു വളരെ ചെറുതായിട്ടുള്ള ഈച്ചകളാൽ ഉണ്ടാക്കപ്പെടുന്നതും, ഉഷ്ണവീൎയ്യവും, മൂത്രഗ്രന്ഥി മുതലായ ഉപദ്രവങ്ങളെ ശമിപ്പിക്കുന്നതുമാകുന്നു. 5. 'ഛാത്രം'--ഈ തരം തേൻ ഹിമാലയത്തിൽനിന്നു കിട്ടുന്നതാണു. അവിടെ ഇതുണ്ടാകുന്ന തേനീച്ചക്കൂട് ഏകദേശം ഒരു ഛത്രത്തിന്റെ (കുടയുടെ) ആകൃതിയിൽ കാണപ്പെടുന്നതാണത്രെ. ഈ തേൻ കൃമികളെ നശിപ്പിക്കുവാൻ നല്ലതാകുന്നു. 6. 'ആർദ്ധ്യം'--ഇതു മാളവരാജ്യത്തിൽ നിന്നു കിട്ടുന്നതാണു. ഇതു കണ്ണിൽ ദീനങ്ങൾക്ക് അധികം നല്ലതാണെന്നാണു വെച്ചിരിക്കുന്നത്. 7.'ഔദ്ദാളകം'-- ഇതു പ്രായേണ പുറ്റിന്നുള്ളിൽ നിന്നു കിട്ടുന്നതും, 'ശബ്ദത്തിന്നു നല്ലതും' (സ്വൎയ്യം) ആകുന്നു. 8.'ദാളം'[1]--ഈ ജാതി തേൻ പുഷ്പങ്ങളിൽ നിന്നു സ്രവിപ്പിച്ചു ദളങ്ങളുടെ (ഇലകൾ) മീതെ വെച്ചു സംഭരിക്കുന്നതാണു. ഇതു ചർദ്ദിനിൽക്കുവാൻ വളരെ വിശേഷമാണെന്നാണു വെച്ചിട്ടുള്ളത്. റോഡോഡെൻ ഡ്രൺ (Rhododondron)എന്ന ഒരു മാതിരി ചെടി (മേത്തോന്നി?)യിൽ നിന്നെടുക്കുന്ന


  1. ഈ തേൻ കേവലം സസ്യവൎഗ്ഗത്തിൽ നിന്നുണ്ടാകുന്നതാണെങ്കിലും, ഇവിടെ എടുത്തു പറഞ്ഞതെന്താണെന്നുവെച്ചാൽ ആൎയ്യവൈദ്യന്മാർ ഇതിനേയും മറ്റു ജാതി തേനുകളുടെ കൂട്ടത്തിൽ ഗണിച്ചിട്ടുള്ളതുകൊണ്ടാണു.
"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/142&oldid=155531" എന്ന താളിൽനിന്ന് ശേഖരിച്ചത്