താൾ:Aarya Vaidya charithram 1920.pdf/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൭ ഹിന്തുക്കളുടെ ഭേഷജകല്പം ൧൨൫


ണിക്കാം:-

അസ്ഥി (എല്ല്)--കോലാടിന്റെ എല്ലു ചുട്ടുഭസ്മമാക്കി മറ്റുചില ദ്രവ്യങ്ങളോടുകൂടി ഒരു ലേപനദ്രവ്യമാക്കി നാളീവ്രണങ്ങൾക്കുപയോഗിക്കുമാറുണ്ട്. സമുദ്രഫേനങ്ങളും (Cuttlefish bones) മരുന്നിന്നുപയോഗിക്കപ്പെടുന്നവയാണു.

ദന്തം (പല്ല്)--ആനയുടെ പല്ലു ശുക്ലപ്രദരത്തിൽ ഉപയോഗിക്കുവാൻ വിധിച്ചിട്ടുണ്ട്.

ദുഗ്ദ്ധം (പാൽ) പുഷ്ടിയുണ്ടാക്കുന്നതും, ഓജോവൃദ്ധികരവുമാകുന്നു. മുലപ്പാൽ ലഘുവും, ബലപ്രദവും, നേത്രരോഗങ്ങൾക്ക് ധാരാളമായി ഉപയോഗിക്കപ്പെടുന്നതുമാണു. പശുവിൻ പാൽ ശുക്ലത്തെ വർദ്ധിപ്പിക്കും. എരുമപ്പാൽ അധികമായി ശീലിച്ചാൽ ഉറക്കം ധാരാളമുണ്ടാകും. ആട്ടിൻപാൽ മധുരവും ലഘുവുമാണെന്നു മാത്രമല്ല, ക്ഷയത്തിന്നും, രക്തരോഗങ്ങൾക്കും വിഹിതമായിട്ടുള്ളതുമാകുന്നു. കുറിയാടിന്റെ പാൽ ഉഷ്ണവും, തലരോമം വളരുവാൻ നല്ലതെന്നു ഊഹിക്കപ്പെടുന്നതുമാകുന്നു. പിടിയാനയുടെ പാൽ കണ്ണിൽദീനത്തിന്നും, പെൺകുതിരയുടെ പാൽ വാതത്തിന്നും ഉപയോഗിക്കപ്പെടുന്നതാണു. കഴുതയുടെ പാൽ ഉപ്പുരസമുള്ളതും, കുട്ടികൾക്കുണ്ടാകുന്ന കുരയ്ക്കു നല്ലതെന്ന് ഊഹിക്കപ്പെട്ടുവരുന്നതുമാകുന്നു. ഒട്ടകത്തിന്റെ പാൽ വിരേചനകരവും, മഹോദരം, വായുക്ഷോഭം, അപചീരോഗം ഇവകളിലെല്ലാം ഉപയോഗിക്കപ്പെടുന്നതുമാകുന്നു. ഓരോ ജീവിയുടെ പാലിന്റെ ഗുണം അതിന്റെ നിറത്തിന്റേയും, മേച്ചിൽസ്ഥലത്തിന്റേയും താരതമ്യം പോലെ ഭേദപ്പെട്ടിരിക്കുമെന്നു പറയപ്പെടുന്നു. പാലുകൊണ്ടുണ്ടാക്കുന്ന പ്രധാനസാധനങ്ങളിൽ--ദധി(തയിർ) അതിസാരത്തിന്നു നല്ലൊരു മരുന്നാകുന്നു. തക്രം (മോർ) ദാഹത്തെ തീൎക്കുന്നതാണു. നവനീതം (പുതുവെണ്ണ) മലബന്ധത്തിന്നു നല്ലതാണു ഘൃതം (ഉരുക്കിയ നെയ്യ്) ബല്യവും,

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/140&oldid=155529" എന്ന താളിൽനിന്ന് ശേഖരിച്ചത്