താൾ:Aarya Vaidya charithram 1920.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൭ ഹിന്തുക്കളുടെ ഭേഷജകല്പം ൧൨൩


ശാലകളും രാജ്യത്തിന്റെ എല്ലാഭാഗങ്ങളിലും പരക്കുകയും, പാശ്ചാത്യന്മാരുടെ മരുന്നുകൾക്ക് ധാരാളം പ്രചാരം വരേണ്ടതിന്നു വേണ്ടതെല്ലാം ഗവൎമ്മേണ്ടിൽ നിന്നു സഹായിക്കുകയും ചെയ്തു. യൂറോപ്പിൽനിന്നു സകലവും തെയ്യാറാക്കി ഇവിടെക്കു കൊണ്ടുവരുന്ന മരുന്നുകളിൽ ജനങ്ങൾക്കു ക്രമേണ താല്പൎയ്യം അധികമായിത്തീൎന്നതോടുകൂടി നാട്ടുമരുന്നുകളെ നിന്ദിക്കുവാനും സംഗതിയായി. ഇന്ത്യയിലെ ഔഷധശാസ്ത്രത്തിന്ന് ഇതു വലിയൊരു കോട്ടമായിതീർന്നു എന്ന് ഇനി വിശേഷിച്ചു പറയേണ്ടതില്ലല്ലോ. എന്നാൽ യൂറോപ്പുരാജ്യം മുമ്പ് ഇന്ത്യയോടു കടം വാങ്ങീട്ടുള്ളത് ഇപ്പോൾ മടക്കിക്കൊടുക്കുക മാത്രമാണു ഈ ചെയ്യുന്നത്. എന്തെന്നാൽ, യൂറോപ്യന്മാരുടെ ഭേഷജകല്പത്തിൽ ഇന്ത്യയിലുണ്ടാകുന്ന അനേകം ഔഷധദ്രവ്യങ്ങൾ അടങ്ങീട്ടുണ്ട്. അവയിൽ ചിലതു താഴേ കാണിക്കാം:--

Acontium heterophyllum (അതിവിഷ)=അതിവിടയം.
Allium Cepa (പാലാണ്ഡു)=ഉള്ളി.
Acacia Catechu (ഖദിരം)=കരിങ്ങാലി.
Alhagi Maurorum (യവാസം)=കൊടിത്തുവ്വ.
Alstonia Scholaris (സപ്തപൎണ്ണം)=ഏഴിലം പാല.
Amomum elettarum (ഏലം)=ഏലത്തരി.
Andropogon nardus (ഉശീരം)=രാമച്ചം.
Andropogon Schoenanthus (കുടരണ)=ത്രികൊല്പക്കൊന്ന.
Artemisia Sternutatoria (അഗ്നിദമനി)=ചെറിയ കണ്ടകാരിച്ചുണ്ട.
Berberis Lycium (ദാരുഹരിദ്ര)=മരമഞ്ഞൾ.
Butea frondosa (പലാശം)=പ്ലാശ്.
Cassia Lanceolata (സൊന്നാമുഖി).
"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/138&oldid=155526" എന്ന താളിൽനിന്ന് ശേഖരിച്ചത്