താൾ:Aarya Vaidya charithram 1920.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൧൮ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


യോസ്കോറിഡസ്സ് എന്ന ഗ്രീക്കുവൈദ്യൻ, അക്കാലത്തു യൂറോപ്പിലെ അങ്ങാടികളിൽ വിൽക്കുവാൻ കൊണ്ടുചെന്നിരുന്ന ഇന്ത്യയിലെ അനേകം സസ്യങ്ങളുടെ ചികിത്സാ വിഷയത്തിലുള്ള ഗുണങ്ങളെല്ലാം വേണ്ടവിധത്തിൽ പരിശോധിക്കുകയും, അതിന്നുശേഷം അവയെ, വളരെ കാലത്തോളം ഒരു പ്രമാണഗ്രന്ഥമായി സ്വീകരിയ്ക്കപ്പെട്ടിട്ടുള്ള തന്റെ അനശ്വരമായ ഭേഷകല്പഗ്രന്ഥത്തിൽ എടുത്തെഴുതുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ യൂറോപ്യ ശാസ്ത്രം ഉപയോഗപ്രദങ്ങളായ അനേകം തത്വങ്ങളെ കണ്ടു പിടിച്ചതിന്നു കടപ്പെട്ടിരിക്കുന്ന ഗ്രന്ഥങ്ങളുടെ കൎത്താവായ ക്ലോഡിയസ്സു ഗാലൻ എന്ന ആൾ രണ്ടാം നൂറ്റാണ്ടിൽ അദ്ദേഹത്തിന്റെ കീൎത്തിപ്പെട്ട പുസ്തകം പ്രസിദ്ധപ്പെടുത്തി. ഉഷ്ണവീൎയ്യങ്ങളും, ശീതവീൎയ്യങ്ങളുമായ ഔഷധങ്ങളെക്കുരിച്ച് അതിൽ പ്രതിപാദിച്ചിട്ടുള്ള പ്രധാന സിദ്ധാന്തങ്ങൾ ഈ ഇന്ത്യയിൽ നിന്നു കടം വാങ്ങീട്ടുള്ളവയാണു. അവകൾ ഇപ്പോഴും ഇവിടെ നടപ്പുള്ളവയുമാണല്ലോ. സ്ത്രീകൾക്കുണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് എഴുതീട്ടുള്ളതും ഗ്രീക്കുഭാഷയിൽ ഇപ്പോഴും കാണപ്പെടുന്നതുമായ ഗ്രന്ഥങ്ങളുടെ കൎത്താവും ക്രിസ്താബ്ദം അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആളുമായ മൊസോപ്പോട്ടൊമിയായിലെ എറ്റിയസ്സ് എന്ന വൈദ്യൻ ഇന്ത്യയിലുണ്ടാകുന്ന ഫലങ്ങൾ, ചന്ദനം, തേങ്ങകൾ എന്നിവയെ മാത്രമല്ല, വേറെ അനേകം ദ്രവ്യങ്ങളേപ്പറ്റിയും, പറഞ്ഞിട്ടുണ്ട്. റൂബാർബ്ബ് (Rhubarb)എന്ന ചെടിക്ക് ഉദരശോധന (Cathartic)ഗുണമുണ്ടെന്ന് ഒന്നാമതായി കണ്ടറിഞ്ഞ് ആയ്ക്കെന്നു പറയപ്പെടുന്നവനും, ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നവന്മായ പോളസ്സ് ഐജിനറ്റാ എന്ന ഐജിയൻ ദ്വീപിലെ വൈദ്യൻ അദ്ദേഹത്തിനെ കൃതിയിൽ ഇന്ത്യയിലെ ചില ഔഷധങ്ങളെ കുറിച്ചു പ്രസ്താവിച്ചിരിക്കുന്നു. എട്ടാം നൂറ്റാണ്ടിലും, ഒരു സമയം പിന്നെത്തെ ശതാബ്ദത്തിലും ഇന്ത്യക്കാർ ബെ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/133&oldid=155521" എന്ന താളിൽനിന്ന് ശേഖരിച്ചത്