താൾ:Aarya Vaidya charithram 1920.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൭] ഹിന്തുക്കളുടെ ഭേഷജകല്പം ൧൧൭


പ്രസിദ്ധന്മാരും വിദ്വാന്മാരുമായ വൈദ്യന്മാരിൽ ഒരാളായിരുന്ന ഈ മഹാൻ മരിച്ചത് ഇയ്യിടയിലാണു.

ഇതിന്നുശേഷം ഏകദേശം പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലായി, അതായത് 1867-ൽ, വാസുദേവഗോഡ്ബോൾ എന്ന പണ്ഡിതൻ തന്റെ "നിഘണ്ഡുരത്നാകരം" എന്ന പുസ്തകം പ്രസിദ്ധപ്പെടുത്തി. ഇതിൽ പ്രാചീനഗ്രന്ഥങ്ങളുടെയെല്ലാം ഒരു സംഗ്രഹമുള്ളതിന്നു പുറമെ, പൂൎവ്വഗ്രന്ഥകാരന്മാർ ആരും പറഞ്ഞിട്ടില്ലാത്ത ഏകദേശം അമ്പതോളം പുതിയ ഔഷധദ്രവ്യങ്ങളെ കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുള്ളതിനാൽ ഇതു വളരെ പ്രചാരമുള്ള ഒരു പുസ്തകമാണു. ഇതിൽ കാണുന്ന പുതിയ പേരുകളിൽ ചിലതു താഴെ പറയുന്നവയാണു:--

എളിവകം(Aloes)=ചെന്നിനായകം?

അനന്നസം (Pine apple)=കൈതച്ചക്ക.

പേരുക (Guava)=പേരയ്ക്ക.

തമാഖു (Tobacco)=പുകയില.

പുഡിന (Mint)=ഓടത്തളം

മന്ദിക (Henna)

സീതാഫലം (Custard apple)=ആത്തച്ചക്ക.

ഇന്ത്യയിലെ ഔഷധദ്രവ്യങ്ങളൂടെ ഗുണങ്ങൾ അവയുടെ ജന്മഭൂമിയിൽ മാത്രമല്ല, മറ്റുരാജ്യങ്ങളിലും അറിയപ്പെട്ടിരുന്നു. ക്രിസ്താബ്ദത്തിന്ന് ഏകദേശം അഞ്ചു നൂറ്റാണ്ടു മുമ്പായി ഹിപ്പോക്രെട്ടീസ്സ് അദ്ദേഹത്തിന്റെ ഭേഷജകല്പത്തിൽ, അതിലും വളരെ പ്രാചീനകാലത്തുണ്ടായ സംസ്കൃതഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ള "തിലം" (എള്ള്) "ജടാമാംസി" (മാഞ്ചി), "കുന്ദുരു" (കുന്തുരുക്കം), "ശൃംഗിവേരം" (ചുക്ക്), "മരിചം" (കുരുമുളക്) മുതലായി ഇന്ത്യയിലുണ്ടാകുന്ന അനേകം ഔഷധികളെ വിധിച്ചിരിക്കുന്നതായി കാണുന്നു. ക്രിസ്താബ്ദം ഒന്നാം നൂറ്റാണ്ടിൽ ഡ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/132&oldid=155520" എന്ന താളിൽനിന്ന് ശേഖരിച്ചത്